നടി മഹീറ ഖാന് കൊവിഡ്; അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്ന് അഭ്യര്‍ത്ഥിച്ച് താരം

പാകിസ്താനി സൂപ്പര്‍ താരം മഹീറ ഖാന് കൊവിഡ് സ്ഥിരീകരിച്ചു. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം അറിയിച്ചത്. നിലവില്‍ വീട്ടില്‍ നിരീക്ഷണത്തിലാണെന്നും താനും കഴിഞ്ഞ ദിവസങ്ങളില്‍ അടുത്തിടപഴകിയവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും താരം അഭ്യര്‍ത്ഥിച്ചു.

നാല് ദിവസം മുന്‍പ് ഫവാദ് ഖാനൊപ്പം നീലോഫര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലായിരുന്നു മഹീറ ഖാന്‍. ഇതിന് പിന്നാലെയാണ് താരത്തിന് കൊവിഡ് സ്ഥിരീകരിക്കുന്നത്.

2017 ല്‍ പുറത്തിറങ്ങിയ ഷാറുഖ് ചിത്രം റയീസിലൂടെയാണ് ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മഹീറ പ്രിയങ്കരിയാകുന്നത്. ഫവാദ് ഖാനൊപ്പം ടഹംസഫര്‍ എന്ന ടിവി ഷോയും ചെയ്തത് ശ്രദ്ധേയമാണ്.

 

Exit mobile version