ആരാധകര്‍ക്ക് നന്ദിയുമായി അപര്‍ണ ബാലമുരളി

ആമസോണില്‍ പ്രൈമിലൂടെ റിലീസ് ചെയ്ത സൂര്യ നായകനായ സുരാരെ പോട്രു മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. സൂര്യയുടെ നെടുമാരന്‍ എന്ന കഥാപാത്രത്തിനൊപ്പം നില്‍ക്കുന്നതാണ് അപര്‍ണ ബാലമുരളിയുടെ ബൊമ്മിയും. അപര്‍ണ മികച്ച പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളതെന്നാണ് സിനിമാ പ്രേമികളുടെ അഭിപ്രായം. എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനും ഇന്ത്യന്‍ ആര്‍മിയിലെ മുന്‍ ക്യാപ്റ്റനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബൊമ്മിയെ സ്വീകരിച്ചതിന് ആരാധകരോട് നന്ദി പറയുകയാണ് അപര്‍ണ. സൂരരൈ പോട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി എന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇരുതി സുട്രിലൂടെ ശ്രദ്ധേയനായ സുധ കൊങ്കരയാണ് ചിത്രത്തിന്റെ സംവിധാനം. സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്, സിഖിയ എന്റര്‍ടെയ്ന്‍മെന്റ് എന്നീ സ്ഥാപനങ്ങള്‍ ചേര്‍ന്നാണ് നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത്.

 

Exit mobile version