ഗോദയിലെ പഞ്ചാബിക്കുട്ടി ഹോട്ടാ; അങ്ങനെ കാണുന്നതില്‍ സന്തോഷമെന്ന് വാമിഖ ഗാബി; തുറന്നുപറച്ചില്‍ വൈറല്‍

ടോവിനോ തോമസ് നായകനായ ഹിറ്റ് ചിത്രം ഗോദയിലൂടെ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത നായികയാണ് പഞ്ചാബി സുന്ദരി വാമിഖ ഗാബി. ബോളിവുഡ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്ന വാമിഖ പഞ്ചാബി, ഹിന്ദി, തമിഴ്, മലയാളം, തെലുഗ് തുടങ്ങിയ ഭാഷകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. താരം കൂടുതല്‍ ചിത്രങ്ങള്‍ ചെയ്തിരിക്കുന്നത് പഞ്ചാബിയിലാണ്.

ഗോദയില്‍ നായികയായി വന്നതോടെ കേരളത്തില്‍ ഒരുപാട് ആരാധകരെ താരം സ്വന്തമാക്കി. സമൂഹമാധ്യമങ്ങളില്‍ സജീവമായ താരം. പുത്തന്‍ ഫോട്ടോസും വിശേഷങ്ങളും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ച ഒരു തുറന്നുപറച്ചിലാണ് വൈറലാകുന്നത്. താരത്തിന്റെ വാക്കുകള്‍; ആരാധകര്‍ എന്നെ ഹോട്ടായി കാണുന്നതില്‍ സന്തോഷിക്കുന്നു. അതില്‍ വിഷമിക്കുന്നതേയില്ല. അത് ഒരു നല്ല കാര്യമാണ്. ഒരിക്കലും മോശമല്ല. ഒരാള്‍ ഗ്ലാമറസ് ആകുക എന്നത് ഒരാളുടെ ഇഷ്ടവും സ്വാതന്ത്രവുമാണ്. സൗന്ദര്യം എന്നത് അത് കാണുന്നവരുടെ കാഴ്ചപ്പാടാണ്. ഒരാളുടെ മനസ്സില്‍ എന്നെപ്പറ്റി മോശമായി തോന്നുനുന്നെങ്കില്‍ അതയാളുടെ കണ്ണിലുണ്ടാകും.

എന്നാല്‍ മനസ്സില്‍ സ്നേഹമാണെങ്കില്‍ അവര്‍ കാണിക്കുന്നതും ആ രീതിയില്‍ ആയിരിക്കും. ദേഷ്യമെങ്കില്‍ അങ്ങനെ. ഞാന്‍ ഒന്നിനെ പറ്റിയും ആലോചിക്കാറുമില്ല. വിഷമിക്കാറുമില്ല. താരം പറഞ്ഞു.

 

Exit mobile version