കൊച്ചി:റേറ്റിങ്ങിന്റെ കാര്യത്തില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തുവരുന്ന ഒരു സീരിയലാണ് ചന്ദനമഴ. ചന്ദനമഴയിലെ അമൃതയെ പറ്റി പറയുമ്പോള്‍ തന്നെ മലയാളികളുടെ മനസ്സില്‍ ഓടിയെത്തുന്ന മുഖം മേഘ്നയുടെതാണ്. മേഘ്ന സീരിയലില്‍ നിന്നും പിന്‍മാറിയപ്പോള്‍ പകരം ആരെ കൊണ്ടുവരും എന്നത് അണിയറപ്രവര്‍ത്തകരെ ഏറെ ചിന്തിപ്പിച്ചു.
പകരമായി എത്തിയത് വിന്ദുജ വിക്രമന്‍ ആയിരുന്നു. മേഘ്ന അവതരിപ്പിച്ചിരുന്ന അമൃത എന്ന കഥാപാത്രത്തെ ഒട്ടും മാറ്റ് കുറയ്ക്കാതെ ആരാധകരിലേക്ക് എത്തിക്കുവാന്‍ വിന്ദുജക്ക് സാധിച്ചു. കുറച്ചു നാളുകള്‍ക്കു മുന്‍പ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു അഭിമുഖത്തില്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. തന്റെ പ്രണയത്തെക്കുറിച്ചും അഭിനയ മേഖലയില്‍ നിന്നും നേരിടേണ്ടി വന്ന പ്രശ്നങ്ങളെപ്പറ്റിയും താരം പറഞ്ഞിരുന്നു.
താരത്തിന്റെ വാക്കുകള്‍:
പേഴ്‌സണല്‍ ലൈഫില്‍ പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ പ്രണയമുണ്ട്. അതില്‍ നമ്മള്‍ ഒരിക്കലും കള്ളം പറയേണ്ട കാര്യമില്ല. എല്ലാവരുടെയും ലൈഫില്‍ ഒരു പ്രണയമുണ്ടാകാറുണ്ട്. ഞാനും ഒരു സാധാരണ പെണ്‍കുട്ടിയാണ്, എന്റെ ലൈഫിലും ഒരു പ്രണയമുണ്ട്. ലൗവര്‍ എന്ന പറയുന്നതിനോട് എനിക്ക് താല്പര്യമില്ല. അതൊക്കെ കോളേജില്‍ പഠിക്കുന്ന പിള്ളേര്‍ക്കെ പറ്റു. നമ്മള്‍ ആ പ്രായമൊക്കെ കഴിഞ്ഞ് നില്‍ക്കുന്നതുകൊണ്ട് ആ വാക്ക് ഉപയോഗിക്കാന്‍ ഇഷ്ടമില്ല. ഉടനെ തന്നെ വിവാഹമുണ്ടാകും. സിനിമയിലെ ദുരനുഭവത്തെ കുറിച്ച് പറയുകയാണെങ്കില്‍ ലേറ്റസ്റ്റ് ഒരു പടത്തിന്റെ ഒരിത് വന്നിട്ടുണ്ടായിരുന്നു. ഡീറ്റെയില്‍സ് എനിക്ക് വലുതായി അറിയില്ല. അത് ജനുവിന്‍ ആണോ എന്ന് പോലും അറിയില്ല. ഇങ്ങനെ ഒരു അജസ്റ്റ്മന്റ്റ് ചെയ്യേണ്ടി വരും, പണം ഒരു പ്രോബ്ലെമല്ലായെന്ന് പറഞ്ഞു.. പടമാണ് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നാണ് എന്നോട് പറഞ്ഞത്. പടം ആയതുകൊണ്ട് അങ്ങനെ ചെയ്യുന്ന പെണ്‍കുട്ടികള്‍ ഉണ്ടോ എന്നൊന്നും എനിക്ക് അറിയില്ല..’,
