സ്വാഭാവിക അഭിനയത്തിലൂടെയും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകമനസ്സിൽ ഇടംപിടിച്ച താരമാണ് രജിഷ വിജയൻ
ചാനലുകളിൽ അവതാരകയായാണ് രജിഷ തന്റെ കരിയർ ആരംഭിച്ചത്. ‘സൂര്യ ചലഞ്ച്’, ‘ഉഗ്രം ഉജ്ജ്വലം’ തുടങ്ങിയ ജനപ്രിയ പരിപാടികളിലൂടെയാണ് രജിഷ മലയാളികൾക്ക് പരിചിതയായത്.
അനുരാഗ കരിക്കിൻ വെള്ളം, ജൂൺ, ഖോ ഖോ, മധുര മനോഹര മോഹം, ഫൈനൽസ്, കർണ്ണൻ, ജയ് ഭീം, എന്നിവയാണ് രജിഷയുടെ ശ്രദ്ധേയമായ വേഷങ്ങൾ.
സോഷ്യൽ മീഡിയയിൽ സജീവമായ രജിഷ പങ്കവയ്ക്കുന്ന ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. ഇപ്പോഴിതാ പട്ടുപാവടയണിഞ്ഞ് നാടൻ സുന്ദരിയായ രജിഷയുടെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
“പൊങ്കൽ ആശംസകൾ” എന്ന കുറിപ്പും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
