ഇൻസ്റ്റഗ്രാമിലെയും യൂട്യൂബിലെയുമെല്ലാം തിളങ്ങുന്ന താരമാണ് യുവനടി അഹാന കൃഷ്ണ. ചിത്രങ്ങളും വീഡിയോകളും സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളുമെല്ലാം അഹാന സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ, അഹാനയുടെ ജിമ്മിൽ നിന്നുള്ള ചിത്രമാണ് ശ്രദ്ധ നേടുന്നത്.
അഹാന പങ്കുവച്ച ചിത്രത്തിൽ അഹാനയുടെ കൂട്ടുകാരൻ നിമിഷ് രവിയേയും ഇഷാനിയുടെ കൂട്ടുകാരൻ അർജുനെയും ദിയയുടെ ഭർത്താവ് അശ്വിൻ ഗണേഷിനേയും കാണാം. കൂടെ അഹാനയുടെ ട്രെയിനറുമുണ്ട്. “ഫുൾ ഹൗസ് അറ്റ് ജിം,” എന്ന അടിക്കുറിപ്പോടെയാണ് അഹാന ചിത്രം പങ്കുവച്ചിരിക്കുന്നത്.
ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. സിനിമ സ്വപ്നം കണ്ടു നടക്കുന്ന കാലം മുതലുള്ള സൗഹൃദമാണതെന്ന് അഹാന തന്നെ പറഞ്ഞിട്ടുണ്ട്. “ഇവന് സിനിമയില്‍ ഭാവിയുണ്ട്, വലിയ ആളായി മാറുമെന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു,” എന്നാണ് നിമിഷിന്റെ സിനിമോട്ടോഗ്രാഫി സ്കില്ലിനെ കുറിച്ച് ഒരു അഭിമുഖത്തിൽ അഹാന പറഞ്ഞത്.
അഹാനയും നിമിഷും പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടെങ്കിലും ഇരുവരും ഇതുവരെ തങ്ങളുടെ റിലേഷൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മിക്കവാറും യാത്രകളിലും വിശേഷാവസരങ്ങളിലും നിമിഷ് അഹാനയ്‌ക്കൊപ്പം ഉണ്ടാകാറുണ്ട്.
