മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു; യുവനടിയുടെ പരാതിയില്‍ കേസെടുത്ത് സൈബര്‍ പൊലീസ്

കൊച്ചി: മോര്‍ഫ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ചു എന്ന യുവ നടിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്. കാക്കനാട് സൈബര്‍ പൊലീസാണ് കേസെടുത്തത്.

ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. അക്കൗണ്ട് വിവരങ്ങള്‍ സഹിതമായിരുന്നു നടി പൊലീസിന് പരാതി നല്‍കിയത്. സംഭവത്തില്‍ നടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.

Exit mobile version