നടി താരാ കല്യാണിന് ശസ്ത്രക്രിയ; അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷം, ചിത്രം പങ്കുവെച്ച് സൗഭാഗ്യ!

നടി താരാ കല്യാണിന് ശസ്ത്രക്രിയ. മകളും ടിക് ടോക് തരവുമായ സൗഭാഗ്യയാണ് അമ്മ താര ശസ്ത്രക്രിയയ്ക്ക് വിധേയയാകുന്ന വിവരം ആരാധകാരുമായി പങ്കുവെച്ചത്. ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷമെന്ന് കുറിച്ചും ഒരു ചിത്രവും സൗഭാഗ്യ പങ്കുവെച്ചിട്ടുണ്ട്.

പേരക്കുട്ടിയെ എടുത്ത് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. എല്ലാവരും തന്റെ അമ്മയ്ക്കായി പ്രാർഥിക്കണമെന്നും സൗഭാഗ്യ അഭ്യർത്ഥിക്കുന്നുണ്ട്. നേരത്തെ ശബ്ദം അടഞ്ഞിരിക്കുകയാണെന്നും വൈകാതെ ഒരു ശസ്ത്രക്രിയ ഉണ്ടാകുമെന്നും താര വെളിപ്പെടുത്തിയിരുന്നു.

സൗഭാഗ്യയുടെ ഇൻസ്റ്റാഗ്രാം കുറിപ്പ്:

എനിക്ക് ഒരു വലിയ കുടുംബമുണ്ട്. ഒരിക്കൽ പോലുംനേരിട്ട് കണ്ടിട്ടിട്ടിലാത്ത എത്രയോ ആളുകൾ. നിങ്ങളെന്നെ സ്‌നേഹിക്കുന്നുണ്ട്, എന്നെ മാത്രമല്ല എന്റെ കുടുംബത്തെയും. നിങ്ങൾ അമ്മയ്ക്ക് വേണ്ടി പ്രാർഥിക്കും എന്നുറപ്പുണ്ട്. നിങ്ങളുടെ പ്രാർഥനയുടെ ശക്തി ഞങ്ങൾക്ക് തുണയായുണ്ടാവട്ടെ. അമ്മയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടു പോകുന്നതിനു മുമ്പുള്ള മനോഹരമായ നിമിഷം. ഞാനാ നിമിഷം വീണ്ടും വീണ്ടും മനസ്സിൽ കണ്ടുകൊണ്ടരിക്കുന്നു.

Exit mobile version