സോഷ്യൽ മീഡിയയിൽ തരംഗമായി ഉണ്ണി മുകുന്ദന്റെ ചിത്രങ്ങൾ

നിരവധി ആരാധകരുള്ള നടനാണ് ഉണ്ണി മുകുന്ദൻ. അഭിനേതാവായി മാത്രമല്ല നിർമ്മാതാവായും ഉണ്ണി മുകുന്ദൻ മലയാള സിനിമയിൽ നിലയുറപ്പിച്ചു കഴിഞ്ഞു. നന്ദനം എന്ന മലയാളം സിനിമയുടെ തമിഴ് റീമേയ്ക്കിലൂടെ സിനിമാ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച ഉണ്ണി വൈശാഖിന്റെ സംവിധാനത്തിൽ 2012ൽ പുറത്തിറങ്ങിയ മല്ലുസിംഗ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനകുന്നത്.

നിരവധി മലയാള ചിത്രങ്ങളിൽ നായകനായും സഹനടനുമായൊക്കെ വേഷമിട്ട ഉണ്ണി മുകുന്ദൻ യുഎംഎഫ് ഫിലിംസ് എന്ന പ്രൊഡക്ഷൻ കമ്പനിയ്ക്ക് ഈയിടെയാണ് തുടക്കമിട്ടത്. ഉണ്ണി തന്നെ നായകനായെത്തിയ മേപ്പടിയാൻ ആയിരുന്നു ആദ്യ നിർമാണ സംരംഭം. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം സ്വന്തമാക്കിയത്.

സാമൂഹിക മാധ്യമങ്ങളിൽ സജീവമായ താരം പാങ്കുവെയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം വൻ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. ഉണ്ണിയുടെ രാഷ്ട്രീയത്തെ ചൊല്ലിയുള്ള വാദപ്രതിവാദങ്ങൾ സോഷ്യൽ മീഡിയയിൽ നടക്കാറുണ്ടെങ്കിലും വിമർശനങ്ങൾക്കുള്ള മറുപടിയും നടൻ തന്നെ സോഷ്യൽ മീഡിയ വഴി നൽകാറുണ്ട്.

ഇപ്പോഴിതാ ഉണ്ണി മുകുന്ദൻ പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുന്നത്. താടിയും മുടിയും വളർത്തി കോട്ടും സ്യൂട്ടും ധരിച്ച് മാസ് ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. മല്ലു റോക്കി ഭായ് ആണോ എന്നാണ് മലയാളികളുടെ ചോദ്യം. ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

Exit mobile version