ആരാമ്പ, തെന്നിമ്പ; മേ ഹും മൂസയിലെ പുതിയ ഗാനം

സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹും മൂസ എന്ന സിനിമയിലെ പുതിയ ഗാനം എത്തി.മധു ബാലകൃഷ്ണന്‍ പാടിയ ‘ആരാമ്പ… തെന്നിമ്പ’ എന്നാരംഭിക്കുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് റിലീസായത്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ശ്രീനാഥ് ശിവശങ്കരന്‍ ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്. പുറത്ത് എത്തിയ പുതിയ ഗാനവും പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ പാട്ടും ഏറെ ശ്രദ്ധനേടിയിരുന്നു.

അതേസമയം ക്ലീന്‍ എന്റര്‍ടെയ്നറായി എത്തുന്ന ചിത്രമാണ് ‘മേ ഹും മൂസ’.മലപ്പുറത്തുകാരന്‍ മൂസ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.

പുനം ബജ്വാ, അശ്വിനി റെഡ്ഡി, സൈജു ക്കുറുപ്പ് ,ജോണി ആന്റണി, സലിം കുമാര്‍, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേഷ്, ശശാങ്കന്‍ മയ്യനാട്, ശ്രിന്ധ, എന്നിവരും തെരഞ്ഞെടുത്ത നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.

റുബിഷ് റെയ്ന്‍ ആണ് രചന നിര്‍വ്വഹിക്കുന്നത്. ഗാനങ്ങള്‍ – റഫീഖ് അഹമ്മദ്, ഹരിനാരായണന്‍, സജാദ് , സംഗീതം ശ്രീനാഥ് ശിവശങ്കരന്‍’, വിഷ്ണു ശര്‍മ്മ ഛായാഗ്രഹണവും സൂരജ് ഈ.എസ്.എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു.

കോണ്‍ഫിഡന്റ് ഗ്രൂപ്പ്, തോമസ് തിരുവല്ലാ ഫിലിംസ് എന്നീ ബാനറുകളില്‍ ഡോ.സി.ജെ.റോയ്, തോമസ് തിരുവല്ല എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശാലമായ ക്യാന്‍വാസില്‍ വലിയ മുതല്‍ മുടക്കോടെ ഒരുക്കുന്ന ചിത്രം ഒരു പാന്‍ ഇന്ത്യന്‍ സിനിമയാണ്.

Exit mobile version