നാഷണൽ ക്രഷ് രശ്മിക മന്ദാന ബോളിവുഡിലേക് ; അരങ്ങേറ്റം ബിഗ് ബിക്ക് ഒപ്പം

നാഷണൽ ക്രഷ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന സൗത്ത് ഇന്ത്യയിലെ പ്രിയ നടിയാണ് രശ്മിക മന്ദാന.കിറിക്ക് പാർട്ടി എന്ന ചിത്രത്തിലൂടെ അഭിനയം ആരംഭിച്ച് വളരെ ചുരുക്കം കാലം കൊണ്ട് വലിയ ആരാധക വൃത്തം സ്വന്തമാക്കിയ താരം കന്നഡയിലും തെലുങ്കിലും തമിഴിലുമായി 15 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

പുഷ്പ എന്ന അല്ലു അർജുൻ ചിത്രത്തിലൂടെ ഇന്ത്യ മുഴുവൻ താരത്തിന്റെ പ്രശസ്തി ഉയർന്നിരുന്നു. ഇപ്പോഴിതാ നാഷ്ണൽ ക്രഷ് രശ്മിക ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുകയാണ്.

ബോളിവുഡിലെ അരങ്ങേറ്റചിത്രം അമിതാഭ് ബച്ചനൊപ്പമാണ്. ഗുഡ്ബൈ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തെത്തി.

ഫാമിലി കോമഡി ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ചില്ലര്‍ പാര്‍ട്ടിയും ക്വീനുമൊക്കെ ഒരുക്കിയ വികാസ് ബാല്‍ ആണ്. വികാസിന്‍റേത് തന്നെയാണ് ചിത്രത്തിന്‍റെ രചനയും.

രശ്മിക മന്ദാനയെയും അമിതാഭ് ബച്ചനെയും കൂടാതെ നീന ഗുപ്ത, സുനില്‍ ഗ്രോവര്‍, പാവൈല്‍ ഗുലാത്തി, ഷിവിന്‍ നരംഗ്, സാഹില്‍ മെഹ്‍ത, അഭിഷേക് ഖാന്‍, എല്ലി അവ്‍റാം, ടീട്ടു വര്‍മ്മ, പായല്‍ ഥാപ്പ, രജ്‍നി ബസുമടരി, ഷയാങ്ക് ശുക്ല, ഹന്‍സ സിംഗ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഗുഡ് കമ്പനി, ബാലാജി മോഷന്‍ പിക്ചേഴ്സ്, സരസ്വതി എന്‍റര്‍ടൈന്‍മെന്‍റ് എന്നീ ബാനറുകളില്‍ വികാസ് ബാല്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, രുചിക കപൂര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിത് ത്രിവേദിയാണ് സംഗീത സംവിധാനം. ഒക്ടോബര്‍ 7 ആണ് ചിത്രത്തിന്റെ റിലീസ് തീയതി.

Exit mobile version