സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു; എം വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബന്‍

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റ എം വി ഗോവിന്ദനെ സന്ദര്‍ശിച്ച് കുഞ്ചാക്കോ ബോബനും നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിളയും.കുഞ്ചാക്കോ ബോബന്റെ പുതിയ ചിത്രം ‘ന്നാ താന്‍ കേസ് കോടി’ന്റെ നിര്‍മ്മാതാവായ സന്തോഷ് ടി കുരുവിള ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു.

കലയും പ്രത്യയശാസ്ത്രവും സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണെന്നും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കുറിപ്പിന് ഒപ്പമാണ് എം വി ഗോവിന്ദന്‍ മാസ്റ്ററെ സന്ദര്‍ശിച്ച തന്റെയും കുഞ്ചാക്കോ ബോബന്റെയും ചിത്രങ്ങള്‍ സന്തോഷ് ടി കുരുവിള പങ്കുവച്ചത്.

സന്തോഷ് ടി കുരുവിള ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.- “സി.പി.എം സംസ്ഥാന സെക്രട്ടറിയായി ചുമതല ഏറ്റെടുത്ത സഖാവ് എം.വി ഗോവിന്ദന്‍ മാഷിനും പത്‌നി ശ്രീമതി പി.കെ ശ്യാമളയ്ക്കുമൊപ്പം അല്‍പ്പനേരം! ഞാന്‍ ഏറെ ബഹുമാനിയ്ക്കുകയും ആദരിയ്ക്കുകയും ചെയ്യുന്ന രാഷ്ട്രീയ നേതൃത്വം !

എന്നിലെ പഴയ വിദ്യാര്‍ത്ഥി പ്രസ്ഥാന പ്രവര്‍ത്തകന് ഏറെ പ്രതീക്ഷയും സന്തോഷവും നല്‍കുന്ന സ്ഥാനാരോഹണമാണിത് .കലയും പ്രത്യയശാസ്ത്രവും പരസ്പര്യത്തിന്റെ , സൗഹൃദത്തിന്റെ നിത്യ ഹരിത ധാരകളാണ്.

ഞാനും പ്രിയ നടന്‍ കുഞ്ചാക്കോ ബോബനും ആ സൗഹൃദത്തിന്റെ ഊഷ്മളത അനുഭവിച്ചറിഞ്ഞു. സ്‌നേഹാദരങ്ങളോടെ”-എന്നാണ് സന്തോഷ് ടി കുരുവിള കുറിച്ചത്.

കഴിഞ്ഞ ദിവസമാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയായി മന്ത്രി എം വി ഗോവിന്ദന്‍ തെരഞ്ഞെടുക്കപ്പെട്ടത്. അനാരോഗ്യം മൂലം കോടിയേരി ബാലകൃഷ്ണന്‍ മാറിയതിനെ തുടര്‍ന്നാണ് സംസ്ഥാന കമ്മിറ്റി യോഗം എം വി ഗോവിന്ദനെ തെരഞ്ഞെടുത്തത്.

Exit mobile version