എത്ര എളിമയുള്ളയാള്‍;മോഹന്‍ലാലിനെ കുറിച്ച് മൈക്കള്‍ സൂസൈരാജ്

സിനിമ പ്രേമികള്‍ വന്‍ പ്രതീക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ലൂസിഫറിന്റെ സെക്കന്റ് ഇന്‍സ്റ്റാളായിമെന്റായി എത്തുന്ന ചിത്രത്തിന്റെ പ്രഖ്യാപനം എത്തിയതോടെ ത്രില്ലടിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.

ഇപ്പോഴിത മോഹന്‍ലാലിനെ കുറിച്ച് ഇന്ത്യന്‍ ടീം അംഗവും ഐഎസ്എല്ലിലെ ഒഡിഷ എഫ്‌സി താരവുമായ മൈക്കള്‍ സൂസൈരാജ് പറഞ്ഞ വാക്കുകളാണ് മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കിയിരിക്കുന്നത്.

മോഹന്‍ലാലിനൊപ്പം കൂടിക്കാഴ്ച നടത്തിയതിന്റെ സന്തോഷമാണ് മൈക്കള്‍ സൂസൈരാജ് പങ്കുവച്ചത്. എത്ര എളിമയുള്ളയാള്‍ എന്നാണ് മോഹന്‍ലാലിനെ കുറിച്ച് മൈക്കള്‍ സൂസൈരാജ് പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു മൈക്കള്‍ സൂസൈരാജിന്റെ വാക്കുകള്‍.

താങ്കളെ കണ്ടതില്‍ ഒരുപാട് സന്തോഷം സര്‍. എന്തൊരു എളിമയാണ് താങ്കള്‍ക്ക്, മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് മൈക്കള്‍ ട്വിറ്ററില്‍ കുറിച്ചു. മൈക്കള്‍ സൂസൈരാജിന്റെ വാക്കുകള്‍ മോഹന്‍ലാല്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

അതേസമയം ചിങ്ങം ഒന്നിന് ആയിരുന്നു മലയാള സിനിമ പ്രേക്ഷകര്‍ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയത്. മുരളി ഗോപിയുടെ രചനയില് പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനമായിരുന്നു അത്.

മൂന്ന് ഭാഗങ്ങളുടെ ഒരു ഫ്രാഞ്ചൈസിയുടെ രണ്ടാം ഭാഗമെന്നാണ് മുരളി ഗോപി ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. പ്രഖ്യാപനം എത്തിയതോടെ വന്‍ പ്രതീക്ഷയിലാണ് ആരാധകര്‍.

Exit mobile version