കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ട്; ഇത്തവണ ഫണ്‍ എന്റര്‍ടെയ്‌നര്‍, ഫസ്റ്റ്‌ലുക്ക് എത്തി

കായംകുളം കൊച്ചുണ്ണിക്കു ശേഷം റോഷന്‍ ആന്‍ഡ്രൂസ്-നിവിന്‍ പോളി കൂട്ടുകെട്ടില്‍ എത്തുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. സാറ്റര്‍ഡേ നൈറ്റ് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കിറുക്കനും കൂട്ടുകാരും എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രം സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. സ്റ്റാന്‍ലി എന്ന കഥാപാത്രമായിട്ടാണ് നിവിന്‍ പോളി എത്തുന്നത്. നിവിന്‍ പോളിയെ കൂടാതെ അജു വര്‍ഗീസ്, സിജു വില്‍സന്‍, സൈജു കുറുപ്പ് എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

നവീന്‍ ഭാസ്‌കര്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്.പ്രതാപ് പോത്തന്‍, സാനിയ ഇയ്യപ്പന്‍, മാളവിക ശ്രീനാഥ്, ഗ്രെയ്‌സ് ആന്റണി, ശാരി, വിജയ് മേനോന്‍, അശ്വിന്‍ മാത്യു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അജിത്ത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്ത് നിര്‍മ്മിക്കുന്ന ചിത്രം ഫണ്‍ എന്റര്‍ടെയ്‌നറാകും. ബിഗ് ബജറ്റ് കോമഡി ചിത്രമായി ഒരുങ്ങുന്ന ചിത്രം സെപ്റ്റംബര്‍ അവസാനവാരം പുറത്തിറങ്ങുമെന്നാണ് സൂചന.

ഛായാഗ്രഹണം: അസ്ലം പുരയില്‍, ചിത്രസംയോജനം: ടി. ശിവനടേശ്വരന്‍, സംഗീതം: ജേക്ക്‌സ് ബിജോയ്. അതേസമയം മഹാവീര്യര്‍ ആണ് നിവിന്‍ പോളിയുടെതായി റിലീസ് ചെയ്ത അവസാന ചിത്രം.

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം മലയാളത്തില്‍ ഇതുവരെ കാണാത്ത തരത്തിലുള്ള അവതരണമായിരുന്നു. ആക്ഷേപ ഹാസ്യമായി ഒരുങ്ങിയ ചിത്രത്തില്‍ ആസിഫ് അലി, സിദ്ധിഖ്, ലാലു അലക്‌സ് എന്നിവരും അണിനിരന്നിരുന്നു.

Exit mobile version