തല്ല് നിര്‍ത്തി ആന്റണി വര്‍ഗീസ്, ഇനി കുടുംബ നായകന്‍; ‘ഓ മേരി ലൈല’യുടെ ഫസ്റ്റ് ലുക്ക്…

തല്ല് മാറ്റി പിടിക്കാന്‍ ആന്റണി വര്‍ഗീസ്. ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ആന്റണിയുടെ പഴയ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്ത കഥാപാത്രമാണ് പുതിയ സിനിമയില്‍ ആന്റണി അവതരിപ്പിക്കുന്നത്.

കുടുംബ നായകന്റെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ഇത്തവണ എത്തുന്നത്. ആന്റണിയുടെ സഹപാഠിയായ അഭിഷേക് കെ എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ആന്റണി വര്‍ഗീസ് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

‘കൂടുമ്പോള്‍ ഇമ്പമുള്ള കുടുംബത്തോടൊപ്പം..’ എന്ന കുറിപ്പൊടിയാണ് നടന്‍ പോസ്റ്റര്‍ പങ്കുവെച്ചത്.’വെയില്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സോന ഓലിക്കല്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലാണ് ആന്റണി വര്‍ഗീസ് ചിത്രത്തില്‍ എത്തുന്നത്.ക്യാംപസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത് ഡോ. പോള്‍സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാറനില്‍ ഡോ പോള്‍ വര്‍ഗ്ഗീസ് ആണ്.

നവാഗതനായ അനുരാജ് ഒ ബിയുടേതാണ് കഥയും തിരക്കഥയും സംഭാഷണവും. ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിര്‍വ്വഹിക്കുന്നു.ബാലചന്ദ്രന്‍ ചുള്ളിക്കാട്, നന്ദു, സെന്തില്‍, ബ്രിട്ടോ ഡേവിസ് , നന്ദന രാജന്‍, ശിവകാമി, ശ്രീജ നായര്‍ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു.

സംഗീതം അങ്കിത്ത് മേനോന്‍, എഡിറ്റര്‍ കിരണ്‍ ദാസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പി ആര്‍ ഒ ശബരി.

Exit mobile version