മല്ലുസിംഗിന് ശേഷം ഉണ്ണി മുകുന്ദന്‍-വൈശാഖ് കൂട്ടുകെട്ട്; ടൈറ്റില്‍ പോസ്റ്റര്‍ എത്തി

മല്ലുസിംഗിന് ശേഷം സംവിധായകന്‍ വൈശാഖും ഉണ്ണി മുകുന്ദനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ എത്തി. വൈശാഖിന്റെ സംവിധാനത്തില്‍ എത്തുന്ന പുതിയ ചിത്രത്തിന് ബ്രൂസ് ലീ എന്നാണ് പേരിട്ടിരിക്കുന്നത്.

ഉദയ കൃഷ്ണയുടെ തിരക്കഥയിലാണ് ചിത്രം ഒരുങ്ങുന്നത്. ഉദയ് കൃഷ്ണ ആദ്യമായി ഉണ്ണിമുകുന്ദന് തിരക്കഥ ഒരുക്കുന്ന ചിത്രമാകും ബ്രൂസ് ലീ. മാന്‍ ഓഫ് ആക്ഷന്‍ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്.ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാകും ബ്രൂസ് ലീ. ഛായാഗ്രഹണം ഷാജി കുമാര്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ്.റാം ലക്ഷ്മണ്‍ ആണ് ആക്ഷന്‍ ഡയറക്ടര്‍.

അതേസമയം ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ഷെഫീഖിന്റെ സന്തോഷം അണിയറയില്‍ പുരോഗമിക്കുകയാണ്. മേപ്പടിയാന് ശേഷം നടന്‍ ഉണ്ണി മുകുന്ദന്റെ നിര്‍മാണ കമ്പനിയായ യുഎംഎഫ് ഫിലിംസ് നിര്‍മ്മിക്കുന്ന രണ്ടാം ചിത്രമാണിത്.

രചനയും സംവിധാനവും നിര്‍മ്മിക്കുന്നത് നവാഗതനായ അനൂപ് പന്തളമാണ്. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഇതൊരു റൊമാന്റിക് കോമഡി ഫാമിലി എന്റര്‍ടെയ്‌നര്‍ ആണെന്ന് ഉണ്ണിമുകുന്ദന്‍ നേരത്തെ അറിയിച്ചിരുന്നു.

മനോജ് കെ ജയന്‍, ദിവ്യ പിള്ള, ബാല, ആത്മീയ ബാലന്‍, ഉണ്ണി മുകുന്ദന്‍, ഷഹീന്‍ സിദ്ധീഖ്, മിഥുന്‍ രമേഷ്, സ്മിനു സിജോ, ജോര്‍ഡി പൂഞ്ഞാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നത്. എല്‍ദോ ഐസക്ക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.നൗഫല്‍ അബ്ദുള്ളയാണ് എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത്.

Exit mobile version