നൻപകൽ നേരത്ത് മയക്കം സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

മമ്മൂട്ടിയും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന നിലയ്ക്ക് സിനിമ പ്രേമികള്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്പകല്‍ നേരത്ത് മയക്കം എന്ന ചിത്രം.

പ്രഖ്യാപനം മുതൽ ശ്രദ്ധ നേടിയ ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവച്ച് എത്തിയിരിക്കുകയാണ് മമ്മൂട്ടി.

വാഹനത്തില്‍ പോകുന്ന മമ്മൂട്ടിയാണ് പോസ്റ്ററിലെ പ്രധാന ആകര്‍ഷണം. മറ്റ് ചില അഭിനേതാക്കളെയും പോസ്റ്ററില്‍ ദൃശ്യമാണ്.

പോസ്റ്റർ എത്തിയതോടെ നിരവധി കമന്റുകളാണ് എത്തുന്നത്. ഇനിയും കാത്തിരിക്കാൻ വയ്യ. എന്നാണ് സിനിമ റിലീസ് എന്നാണ് ആരാധകർ ചോദിക്കുന്നത്.

മലയാളത്തിലെ ഇന്റര്‍നാഷ്ണല്‍ സംവിധായകനും മലയാളത്തിലെ ഇന്റര്‍നാഷ്ണല്‍ നായകനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്പകൽ നേരത്ത് മയക്കം എന്ന ചിത്രം.

Exit mobile version