പ്രഖ്യാപനം മുതൽ മലയാള സിനിമ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകൻ റാഫിയും ദിലീപും ഒന്നിക്കുന്ന വോയ്‌സ് ഓഫ് സത്യനാഥൻ. പഞ്ചാബി ഹൗസ്, തെങ്കാശി പട്ടണം മുതലായ നിരവധി ചിത്രങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച ഇരുവരും വീണ്ടും ഒന്നിക്കുമ്പോൾ ദിലീപ് ആരാധകർ ആവേശത്തിലാണ്.
കഴിഞ്ഞ ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും ചില കാരണങ്ങളാൽ ഷൂട്ടിങ് നീളുകയായിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിച്ച വിവരം
നിർമാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാധുഷ അറിയിച്ചിരുന്നു.
മുംബൈലാണ് ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നത്. ഇപ്പോഴിതാ മുംബൈ നഗരത്തിലൂടെ നടക്കുന്ന ദിലീപിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.
റാഫി തന്നെയാണ് ചിത്രത്തിന്റെ കഥ തിരക്കഥ എന്നിവ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ ജോജു ജോർജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഛായാഗ്രഹണം ജിതിൻ സ്റ്റാനിലസ്. സംഗീതം- ജസ്റ്റിൻ വർഗീസ്, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കല സംവിധാനം- എം. ബാവ, പ്രൊഡക്‌ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവ്യർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ- പി.ശിവപ്രസാദ്–മഞ്ജു ഗോപിനാഥ്, ഡിസൈൻ- ടെൻ പോയിന്റ്. എന്നിവരും നിർവഹിക്കുന്നു.
