നഗ്‌നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യമില്ല

നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം നിഷേധിച്ചു. ശ്രീജിത്ത് രവിയെ 14 ദിവസത്തേക്ക് തൃശൂര്‍ പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ കേസില്‍ തൃശൂര്‍ വെസ്റ്റ് പൊലീസാണ് നടനെതിരെ കേസെടുത്തത്.

അയ്യന്തോളിലെ എസ്എന്‍ പാര്‍ക്കിനു സമീപം കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് അശ്ലീല ആംഗ്യം കാണിച്ചു എന്നതാണ് കേസ്. ശ്രീജിത്ത് രവിയുടെ കാറും പൊലീസ് പിടിച്ചെടുത്തിരുന്നു. കാറ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലായിരുന്നു അറസ്റ്റ്.

Exit mobile version