താരദമ്പതികളെ തേടി സന്തോഷ വാര്‍ത്തയെത്തി; ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റണ്‍ബീര്‍ കപൂറും ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗര്‍ഭിണിയാണെന്ന വാര്‍ത്ത താരം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചു.

‘ഞങ്ങള്‍ കുഞ്ഞ്…. ഉടന്‍ വരും’ എന്നാണ് ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ഒപ്പം സ്‌കാന്‍ ചെയ്യുന്നതിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. റണ്‍ബീര്‍ കപൂറും തൊട്ടടുത്തിരിക്കുന്നത് ചിത്രത്തില്‍ കാണാം.

ഏപ്രില്‍ 14നാണ് ബോളിവുഡ് താരങ്ങളായ രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും വിവാഹിതരായത്. അഞ്ചുവര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായത്. പാലി ഹില്‍സിലെ രണ്‍ബീറിന്റെ വീടായ വാസ്തുവില്‍ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകള്‍ നടന്നത്. സിനിമ- രാഷ്ട്രീയ- വ്യവസായ രംഗത്തുള്ള പ്രമുഖര്‍ വിവാഹ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

 

Exit mobile version