പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക്; വാക്ക് പാലിച്ച് സുരേഷ്‌ഗോപി

പുതിയ സിനിമകളുടെ അഡ്വാന്‍സ് കിട്ടുമ്പോള്‍ അതില്‍ നിന്ന് രണ്ട് ലക്ഷം രൂപ മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് നല്‍കുമെന്ന വാക്ക് വീണ്ടും പാലിച്ച് സുരേഷ്‌ഗോപി. ഇതുവരെ ഏകദേശം ആറ് ലക്ഷം രൂപ സുരേഷ് ഗോപി സംഘടനയ്ക്ക് നല്‍കിക്കഴിഞ്ഞു. മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ സംഘടനയുടെ ഉന്നമനത്തിനായി താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ സംഭവനയായി നല്‍കുമെന്ന് സുരേഷ് ഗോപി അറിയിച്ചിരുന്നു.

മാജിക് ഫ്രെയിംസും ലിസ്റ്റിന്‍ സ്റ്റീഫനുമായി ചേര്‍ന്ന് ചെയ്യാന്‍ പോകുന്ന പുതിയ സിനിമയുടെ പ്രതിഫലത്തില്‍ നിന്നുള്ള തുകയാണ് താരം കൈമാറിയത്. അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന എസ്ജി 255 എന്ന് തല്‍ക്കാലം പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് തുകയാണ് മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് നാദിര്‍ഷയ്ക്ക് കൈമാറിയത്.

കഴിഞ്ഞ വര്‍ഷം ഡിസംബറിലും പിന്നീട് ഈ വര്‍ഷം ഏപ്രില്‍ മാസം ഒറ്റക്കൊമ്പന്‍ സിനിമയുടെ അഡ്വാന്‍സ് തുകയില്‍ നിന്നും അദ്ദേഹം സഹായം കൈമാറിയിരുന്നു.

 

Exit mobile version