നടന്‍ വിശാഖ് നായര്‍ വിവാഹിതനായി

‘ആനന്ദ’ത്തിലൂടെ ശ്രദ്ധേയനായ നടന്‍ വിശാഖ് നായര്‍ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു.

പുത്തന്‍പണം, ചങ്ക്സ്, ചെമ്പരത്തിപ്പൂ എന്നിവയാണ് മറ്റ് പ്രധാന സിനിമകള്‍. ഇതിനിടെ ഒരു ഹിന്ദി ആല്‍ബത്തിലും വിശാഖ് അഭിനയിച്ചിരുന്നു. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയത്തിലാണ് വിശാഖ് അവസാനം പ്രത്യക്ഷപ്പെട്ടത്.

 

Exit mobile version