വിക്കി-നയന്‍സ് വിവാഹത്തിനെത്തിയത് വന്‍താരനിര; അതിഥികളായി രജനികാന്തും ഷാറൂഖ് ഖാനും

മഹാബലിപുരത്ത് നടന്ന നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹത്തിന് സൂപ്പര്‍സ്റ്റാര്‍ രജനികാന്തും കിംഗ് ഖാന്‍ ഷാറൂഖ് ഖാനും നടന്‍മാരായ കാര്‍ത്തിയും ശരത്കുമാറുമെത്തി. കമല്‍ ഹാസന്‍, ചിരഞ്ജീവി, സൂര്യ, അജിത്, കാര്‍ത്തി, വിജയ് സേതുപതി, സാമന്ത റൂത്ത് പ്രഭു എന്നിവരും വിവാഹത്തിന്റെ അതിഥി ലിസ്റ്റിലുണ്ട്.

സിനിമാ ലോകം കാത്തിരുന്ന വിഗ്‌നേഷ് ശിവന്റെയും നയന്‍താരയുടെയും വിവാഹത്തില്‍ കുറച്ച് പേര്‍ക്ക് മാത്രമേ ക്ഷണമുള്ളൂവെങ്കിലും ഒരു ലക്ഷത്തിലധികം പേരാണ് വിവാഹ സദ്യയുണ്ണുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മഹാബലിപുരത്തെ ഷെറാട്ടണ്‍ ഫോര്‍പോയിന്റ്‌സ് റിസോര്‍ട്ടില്‍വച്ചാണ് വിവാഹം നടന്നത്. 2015ല്‍ നാനും റൗഡി താന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്.

അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേര്‍ക്ക് മാത്രമാണ് വിവാഹ സ്ഥലത്ത് പ്രവേശനമുണ്ടായിരുന്നത്. കാതല്‍ ബിരിയാണി മുതല്‍ ബദാം ഹല്‍വ വരെയാണ് അതിഥികള്‍ക്ക് വിളമ്പുന്നത്. ഭക്ഷണത്തിന്റെ മെനു പുറത്തുവന്നിട്ടുണ്ട്. വിവാഹദിനമായ ഇന്ന് തമിഴ്‌നാട്ടിലുടനീളമുള്ള 18,000 കുട്ടികള്‍ക്കും ഒരു ലക്ഷം പേര്‍ക്കും ഉച്ചഭക്ഷണം നല്‍കുമെന്നാണ് അറിയുന്നത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയെയും വിഗ്‌നേഷിനെയും അഭിനന്ദിച്ചുകൊണ്ട് ആരാധകരുള്‍പ്പടെ നിരവധി പേരാണ് രംഗത്തെത്തുന്നത്.

 

Exit mobile version