നടി ഷംന കാസിം വിവാഹിതയാകുന്നു; വരന്‍ ഷാനിദ് ആസിഫലി

നടി ഷംന കാസിം വിവാഹിതയാകുന്നു. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമനായ ഷാനിദ് ആസിഫലിയാണ് വരന്‍. താരം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. ആസിഫലിയുടെയും ഷംനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. കുടുംബാംഗങ്ങളുടെ അനുഗ്രഹത്തോടെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഷംന ഷാനിദിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

പ്രിയാമണി, ലക്ഷ്മി നക്ഷത്ര, റിമി ടോമി, കനിഹ, സരയു, പേര്‍ളി മാണി തുടങ്ങിയ താരങ്ങള്‍ ഷംന കാസിമിന് ആശംസകളുമായെത്തി.

2004ല്‍ കമല്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മഞ്ഞുപോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെയാണ് ഷംന സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. ധന്യ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.

2007ല്‍ തെലുങ്കിലെ തന്റെ ആദ്യ സിനിമ ചെയ്ത ഷംന, 2008ല്‍ മുനിയാണ്ടി വിളങ്ങിയാല്‍ മൂണ്‍റാമാണ്ട് എന്ന സിനിമയിലൂടെ തമിഴിലും താരമായി. ജോസഫിന്റെ തമിഴ് റീമേക്ക് ആയ വിസിതിരന്‍ ആണ് ഷംന കാസിമിന്റെ അവസാനം പ്രദര്‍ശനത്തിനെത്തിയ ചിത്രം.

 

Exit mobile version