സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; ഹോം എന്ന സിനിമയെ തഴഞ്ഞതില്‍ വിവാദം, പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കാത്തതില്‍ പരോക്ഷ വിമര്‍ശനം

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തിയ ഹോം എന്ന ചിത്രത്തെ അവഗണിച്ചതില്‍ വിവാദം. വിജയ് ബാബു നിര്‍മിച്ച് റോജിന്‍ തോമസ് സംവിധാനം ചെയ്ത ചിത്രം ഒരു വിഭാഗത്തിലും പുരസ്‌കാരം നേടിയില്ല. വിജയ് ബാബുവിനെതിരായ പീഡന പരാതിയെ തുടര്‍ന്ന് ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്.

മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ഇന്ദ്രന്‍സിന് നല്‍കാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ രംഗത്ത് വന്നു. സിനിമാ താരം രമ്യാ നമ്പീശനും സമൂഹ മാധ്യമങ്ങളിലൂടെ രംഗത്ത് വന്നു.

സംസ്ഥാന അവാര്‍ഡ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് തൊട്ടുപ്പിനാലെ ഇന്ദ്രന്‍സിന്റെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു കൊണ്ടാണ് രമ്യാ നമ്പീശന്‍ പ്രതിഷേധം രേഖപ്പെടുത്തിയത്.

ഇന്നലെ സയ്യിദ് അക്തറിനോട് ഇത് സംബന്ധിച്ച് വിവരങ്ങള്‍ മാധ്യമങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ താന്‍ യാതൊരു വിധത്തിലുള്ള ഇടപെടലുകള്‍ക്കും വശപ്പെട്ടിട്ടില്ലെന്നും വിജയ് ബാബുവിനെ കുറിച്ചുള്ള കേസിന്റെ വിവരം ഇപ്പോഴാണ് അറിയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

 

Exit mobile version