തമിഴ് സൂപ്പർതാരം ഇളയ ദളപതി വിജയ് ആദായ നികുതി കസ്റ്റഡിയിൽ.

ചെന്നൈ: തമിഴ് സൂപ്പർതാരം ഇളയ ദളപതി വിജയ് കസ്റ്റഡിയിൽ. ആദായ നികുതി വകുപ്പാണ് ഇളയ ദളപതി വിജയിനെ കസ്റ്റഡിയിൽ എടുത്തത്. സൂപ്പർ ഹിറ്റ് ചിത്രം ബിഗിലന്റെ നിർമ്മാണ കമ്പനിയുടെ ഓഫീസ് റെയ്ഡ് നടത്തിയിരുന്നു. ഇതിന് ശേഷമാണ് അറസ്റ്റ്. ബിജെപിയേയും കേന്ദ്ര സർക്കാരിനെ സിനിമയിലൂടെ നിരന്തരം വിമർശിക്കുന്ന നടനാണ് വിജയ്. മാസ്റ്റർ എന്ന സിനിമയുടെ ഷൂട്ടിങ് സൈറ്റിൽ വച്ചാണ് അറസ്റ്റ്. കടലൂർ നെയ് വേലിയിൽ വച്ചാണ് അറസ്റ്റ്. നോട്ട് നിരോധനത്തെ എതിർത്ത നടനാണ് വിജയ്.

വിജയിനെ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയാണ് ഇപ്പോൾ. വിജയ് അഭിനയിക്കുന്ന പുതിയ ചിത്രമായ മാസ്റ്ററിന്റെ ഷൂട്ടിങ് ലൊക്കേഷനിലെത്തിയാണ് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യം ചെയ്തത്. അതിന് ശേഷമാണ് കസ്റ്റഡിയിൽ എടുത്തത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവച്ചതായാണ് വിവരം.

അടുത്തിടെ പുറത്തിറങ്ങിയ വിജയ് ചിത്രങ്ങളിൽ ബിജെപിയ്‌ക്കെതിരെയും തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ സർക്കാരിനെതിരെയും വിമർശനങ്ങൾ ഉന്നയിക്കുന്ന ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇതിനെതിരെ എ ഐഡിഎംകെ പ്രവർത്തകർ രംഗത്തെത്തുകയും ചെയ്തിരുന്നു. ബിജെപി വിരുദ്ധ രാഷ്ട്രീയം തമിഴ്‌നാട്ടിൽ ചർച്ചയാക്കിയ വിജയിനെതിരെ എൻഡിഎ പ്രതിഷേധങ്ങൾ പോലും നടത്തിയിരുന്നു. അതുകൊണ്ട് തന്നെ ഈ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ഫാൻസുകാർ ആരോപിക്കുന്നു. തമിഴ്‌നാട്ടിൽ നിലവിൽ ഏറ്റവും അധികം ഫാൻസുള്ളത് വിജയിനാണെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ വിജയിനെതിരായെ നടപടികൾ ക്രമസമാധാന പ്രശ്‌നമായും മാറാനിടയുണ്ട്.

തമിഴ് സിനിമാ ചരിത്രത്തിൽ രജനികാന്ത് കഴിഞ്ഞാൽ ഏറ്റവും ജനപ്രീതി ഉള്ള നടനും ഏറ്റവും വലിയ വിജയചിത്രങ്ങളും ഈ നടന് അവകാശപ്പെടാവുന്നതാണ് . കേരളത്തിലും ഏറെ ആരാധകരുള്ള താരമാണ് വിജയ്. 1997, 2005 വർഷങ്ങളിൽ തമിഴ്‌നാട് സർക്കാരിന്റെ മികച്ച നടനുള്ള പുരസ്‌കാരം നേടി. പൂവേ ഉനക്കാക, കാതലുക്ക് മര്യാദൈ, തുള്ളാത മനവും തുള്ളും (1999), ഷാജഹാൻ (2001) , ഗില്ലി (2004), പോക്കിരി (2007), തുപ്പാക്കി(2012), കത്തി (2014) എന്നിവയാണ് പ്രമുഖ ചിത്രങ്ങൾ. വിജയ് അഭിനയജീവിതം തുടങ്ങിയത് ബാലതാരത്തിന്റെ വേഷങ്ങൾ ചെയ്തിട്ടാണ്. പിതാവായ എസ്.എ. ചന്ദ്രശേഖർ നിർമ്മിച്ച നാളൈയ തീർപ്പു എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്.പിന്നീട് വിജയകാന്തും ഒന്നിച്ചു സിന്ദൂരപാണ്ടി എന്ന ചിത്രത്തിൽ അഭിനയിച്ചു.പിന്നീട് ചില ലോ ബഡ്ജറ് പരാജയചിത്രങ്ങളിൽ അഭിനയിച്ചു

Exit mobile version