മികച്ച നടന്‍ വില്‍ സ്മിത്ത്, നടി ജെസീക്ക, സംവിധായിക ജെയ്ന്‍ കാംപിയോണ്‍, ചിത്രം കോഡ

 

94ാമത് ഓസ്‌കറില്‍ മികച്ച നടനായി വില്‍ സ്മിത്തിനെ തെരഞ്ഞെടുത്തു. കിങ് റിച്ചാര്‍ഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സ്മിത്ത് പുരസ്‌കാരത്തിന് അര്‍ഹനായത്. ജെസീക്ക ചസ്‌റ്റൈന്‍ ആണ് മികച്ച നടി. ദ ഐയ്സ് ഓഫ് ടമ്മി ഫായേ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് അംഗീകാരം. ദ പവര്‍ ഓഫ് ദ ഡോഗ് എന്ന ചിത്രത്തിലൂടെ മികച്ച സംവിധായിക/ സംവിധായകന്‍ ആയി ജെയ്ന്‍ കാംപിയോണ്‍.

കോഡയാണ് മികച്ച ചിത്രത്തിനുള്ള ഒസ്‌കര്‍ സ്വന്തമാക്കിയത്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള അവാര്‍ഡും കോഡയ്ക്ക് തന്നെയാണ്. ഈ ചിത്രത്തിലെ തന്നെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം ട്രോയ് കോട്‌സറും നേടി. ബധിര കുടുംബത്തിന്റെ ഹൃദയ സ്പര്‍ശിയായ കഥ പറയുന്ന കോഡ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത് ആപ്പിളിന്റെ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ. മികച്ച സഹനടി അരിയാന ഡബോസ് ആണ്. വെസ്റ്റ് സൈഡ് സ്റ്റോറിയിലെ അഭിനയത്തിനാണ് നടിയെ തേടി പുരസ്‌കാരം എത്തിയത്. ഓസ്‌കര്‍ ലഭിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്റര്‍ വ്യക്തികൂടിയാണ് അരിാനോ.

‘എന്‍കാന്റോ’ ആണ് മികച്ച അനിമേഷന്‍ ചിത്രം. ജാരെഡ് ബുഷും ബൈറോണ്‍ ഹോവാര്‍ഡും ചേര്‍ന്നാണ് സംവിധാനം. എന്‍കാന്റോ എന്ന മറഞ്ഞിരിക്കുന്ന സ്ഥലത്ത് താമസിക്കുന്ന മാഡ്രിഗല്‍സ് എന്ന അസാധാരണ കുടുംബത്തെ ചുറ്റിപ്പറ്റിയാണ് സിനിമ മുന്നോട്ട് പോകുന്നത്.

മികച്ച അനിമേഷന്‍ ഷോര്‍ട് ഫിലിം ആയി ആല്‍ബര്‍ട്ടോ മിയേല്‍ഗോ, ലിയോ സാന്‍ഷെ എന്നിവരുടെ ‘ദി വിന്‍ഡ്ഷീല്‍ഡ് വൈപ്പര്‍’ തിരഞ്ഞെടുക്കപ്പെട്ടു. ഡോക്യുമെന്ററി ഷോര്‍ട്ടിനുള്ള ഓസ്‌കര്‍ ബെന്‍ പ്രൗഡ്ഫൂട്ടിന്റെ ‘ദി ക്വീന്‍ ഓഫ് ബാസ്‌കറ്റ്‌ബോളിന്’ ലഭിച്ചു. ഓസ്‌കര്‍ നേട്ടത്തില്‍ ഡ്യൂണ്‍ ആണ് മുന്നില്‍ നില്‍ക്കുന്ന ചിത്രം നിലവില്‍ ആറ് അവാര്‍ഡുകളാണ് ചിത്രം സ്വന്തമാക്കിയത്. മികച്ച സംഗീതം (ഒറിജിനല്‍), മികച്ച സൗണ്ട്, മികച്ച ചിത്രസംയോജനം, മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വല്‍ എഫക്ട് എന്നിവയ്ക്കാണ് ചിത്രത്തിന് ഓസ്‌കറുകള്‍ ലഭിച്ചത്. വിദേശ ഭാഷാ ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത് ‘ ഡ്രൈവ് മൈ കാര്‍’ ആണ്.

അതേസമയം, ഓസ്‌കറില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന റൈറ്റിങ് വിത്ത് ഫയറിന് പുരസ്‌കാരമില്ല.സഡോക്യുമെന്ററി ഫീച്ചര്‍ വിഭാ?ഗത്തില്‍ മാത്രമായിരുന്നു ഇന്ത്യന്‍ ചിത്രം മത്സരിച്ചിരുന്നത്. ‘സമ്മര്‍ ഓഫ് സോള്‍’ ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ സ്വന്തമാക്കിയത്. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ അഹ്മിര്‍ തോംസണ്‍, ജോസഫ് പട്ടേല്‍, റോബര്‍ട്ട് ഫൈവോലന്റ്, ഡേവിഡ് ഡൈനര്‍സ്റ്റീന്‍ എന്നിവര്‍ അവാര്‍ഡ് സ്വീകരിക്കും.

റൈറ്റിംഗ് വിത്ത് ഫയറിന്റെ അണിയറയിലുള്ളത് ദില്ലി മലയാളിയായ റിന്റു തോമസും ഭര്‍ത്താവ് സുസ്മിത് ഘോഷുമാണ്. ദളിത് വനിതകള്‍ നടത്തുന്ന ഖബര്‍ ലഹാരിയ എന്ന ഹിന്ദി പത്രത്തെ കുറിച്ചാണ് ഈ ഡോക്യുമെന്ററി. ഇതിനകം നിരവധി അന്താരാഷ്ട്ര ബഹുമതികള്‍ നേടിയിട്ടുള്ള റൈറ്റിംഗ് വിത്ത് ഫയര്‍ വഴി ഒരിക്കല്‍ കൂടി ഓസ്‌കര്‍ ഇന്ത്യയിലേക്ക് എത്തുമെന്ന പ്രതീക്ഷയായിരുന്നു ഏവര്‍ക്കും.

 

Exit mobile version