മമ്മൂട്ടിയുടെ നെഗറ്റീവ് ഷെയ്ഡ് കഥാപാത്രം; ‘പുഴു’ ടീസര്‍ പുറത്ത്; ദുല്‍ഖര്‍ പങ്കുവച്ച ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന മമ്മൂട്ടിച്ചിത്രം ‘പുഴു’വിന്റെ ടീസര്‍ പുറത്ത്. മമ്മൂട്ടി നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുക എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. തന്റെ യൂട്യൂബ് ചാനലിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ പങ്കുവച്ച ടീസര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

മട്ടിയും പാര്‍വതി തിരുവോത്തും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ സഹനിര്‍മ്മാതാവാകുന്ന ആദ്യ മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. ദുല്‍ഖര്‍ സല്‍മാന്‍ തന്നെയാണ് വിതരണവും. സില്‍ സില്‍ സെല്ലുലോയിഡിന്റെ ബാനറില്‍ മമ്മൂട്ടിയുടെ സഹസഞ്ചാരി കൂടിയായ എസ് ജോര്‍ജ്ജും നിര്‍മ്മാണത്തിന്റെ ഭാഗമാകുന്നു.

മമ്മൂട്ടി ചിത്രമായ പേരന്‍പില്‍ ക്യാമറ കൈകാര്യം ചെയ്ത തേനി ഈശ്വരാണ് പുഴുവിനായും ക്യാമറ ചലിപ്പിക്കുന്നത്. ദീപു ജോസഫാണ് എഡിറ്റിംഗ്. ജേക്‌സ് ബിജോയ് സംഗീതം. ആത്മീയ, നെടുമുടി വേണു, ഇന്ദ്രന്‍സ്, മാളവിക മോനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കും.

 

Exit mobile version