കൂടുതല്‍ ചെറുപ്പമാകാന്‍ എന്തുചെയ്യണം? മഞ്ജു പറയും- സ്റ്റൈലിഷ് ലുക്കില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍

മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍ ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ മാത്രമല്ല ഔട്ട് ലുക്കിലൂടെയും പ്രേക്ഷകഹൃദയം കീഴടക്കാറുണ്ട്. പുതിയ ഫോട്ടോകളിലെല്ലാം കൂടുതല്‍ ചെറുപ്പമായിട്ടാണ് താരത്തിനെ കാണാന്‍ കഴിയുക.
ഇപ്പോഴിതാ സ്റ്റൈലിഷ് ലുക്കില്‍ പുതിയ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു. ചിത്രത്തിനൊപ്പം തന്റെ ആറ്റിറ്റ്യൂഡിനെക്കുറിച്ചുള്ള ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.

പുതിയ ഔട്ട് ലുക്കുമായി എപ്പോഴും പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന താരമാണ് മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജുവാര്യര്‍. അഭിനയിക്കുന്ന കഥാപാത്രങ്ങളില്‍ മാത്രമല്ല പറയുന്ന ഓരോ വാക്കുകളിലും തന്റേതായൊരു അടയാളപ്പെടുത്തലുകള്‍ ബാക്കിവയ്ക്കുന്ന നടി.

14 വര്‍ഷം കഴിഞ്ഞ് മലയാള സിനിമാമേഖലയിലേക്ക് തിരിച്ചു വന്ന മഞ്ജുവാര്യരെ ഹൃദയം തുറന്നാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ഇപ്പോള്‍ ഓരോ ദിവസവും ചെറുപ്പമായി തിളങ്ങുകയാണ് താരം. ചെറുപ്പം തോന്നുന്ന ഗെറ്റപ്പിലാണ് ഇപ്പോള്‍ മഞ്ജു പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ‘‘അപൂർണയാകാനുള്ള ധൈര്യം ഉണ്ടായിരിക്കുക’’ എന്ന ക്യാപ്ഷനും നല്‍കി ട്വിറ്ററില്‍ പുതിയൊരു ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് മഞ്ജു.

കോളജില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണെന്ന് തോന്നിപ്പിക്കും വിധമാണ് താരത്തിന്റെ അപ്പിയറന്‍സ്. പുതിയ ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

Exit mobile version