നടി അര്‍ച്ചന സുശീലന്‍ വിവാഹിതയായി

വില്ലത്തി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി അര്‍ച്ചന സുശീലന്‍ വീണ്ടും വിവാഹിതയായി. അമേരിക്കയില്‍ വച്ചായിരുന്നു വിവാഹം, പ്രവീണ്‍ നായരാണ് വരന്‍. ബിഗ് ബോസ് താരങ്ങളും സുഹൃത്തുക്കളുമെല്ലാം നടിയ്ക്ക് ആശംസകള്‍ അറിയിച്ച് രംഗത്തെത്തി.

കഴിഞ്ഞ കുറേ നാളുകളായി നടി രണ്ടാമതും വിവാഹിതയാവുന്നു എന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുകയായിരുന്നു. ആണ്‍സുഹൃത്തിനൊപ്പമുള്ള അര്‍ച്ചനയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു.

വിവാഹത്തിന് ആശംസകള്‍ അറിയിച്ച് ബിഗ് ബോസ് താരം ദിയ സന പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരുന്നു. അര്‍ച്ചനയ്ക്കും പ്രവീണിനും വിവാഹത്തിന്റെ ആശംസകള്‍ അറിയിച്ചുള്ള പോസ്റ്റുമായിട്ടാണ് ദിയ എത്തിയത്. അര്‍ച്ചനയും പ്രവീണും ഒരുമിച്ചുള്ള നിരവധി ഫോട്ടോസ് പങ്കുവച്ചാണ് ദിയ സന എത്തിയത്.

അവരുടെ വിവാഹമാണിന്നെന്നും അമേരിക്കല്‍ വെ്ച്ച് നടത്തുന്നതുകൊണ്ട് തനിക്ക് അതില്‍ പങ്കെടുക്കാന്‍ സാധിച്ചില്ലെന്നും താരം പറയുന്നു. രണ്ട് പേര്‍ക്കും ആശംസകള്‍ അറിയിച്ച് കൊണ്ടാണ് ദിയയുടെ പോസ്റ്റ് അവസാനിക്കുന്നത്.

‘ജീവിതത്തില്‍ കൂടപ്പിറപ്പിറപ്പിനോളം പ്രിയപ്പെട്ട മുത്തേ അര്‍ച്ചന സുശീലന്‍, നിന്റെ സന്തോഷങ്ങളില്‍ മാത്രം നിനക്ക് ഒരുപാട് മുന്നോട്ടു പോകാന്‍ സാധിക്കട്ടെ. അമേരിക്ക വരെ എത്തണ കാര്യം നടക്കൂല. പക്ഷെ ഇനി കൂടെ എന്തിനും മൈ ബ്രോ പ്രവീണ്‍ നായര്‍ ഉണ്ടല്ലോ… മിസ്സ് യൂ ചക്കരെ… അപ്പൊ ഹാപ്പി കല്യാണ ദിവസം അര്‍ച്ചു &പ്രവീണ്‍ ഹാപ്പി മ്യാരീജ് ലൈഫ്.. എന്നുമാണ് ആശംസകള്‍ നേര്‍ന്ന് കൊണ്ട് ദിയ സന പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.

ഇതിന് പിന്നാലെയാണ് അര്‍ച്ചന സുശീലന്‍ തന്നെ ഇന്‍സ്റ്റാഗ്രാമിലൂടെ വിവാഹ ചിത്രവും വീഡിയോയും പുറത്തുവിട്ടത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിവാഹാഘോഷങ്ങള്‍ക്കിടയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോസുമൊക്കെയാണ് നടി പങ്കുവെച്ചത്. ഒപ്പം വിവാഹിതയായതിനെ കുറിച്ചും നടി പറയുന്നു.

താന്‍ ഭാഗ്യവതിയാണെന്നും ജീവിതത്തില്‍ സ്നേഹം നിറച്ചെന്നും ഇന്‍സ്റ്റയില്‍ നടി കുറിച്ചു. പരസ്പ്പരം വരണമാല്യം അണിയുന്ന വീഡിയോയും നടി പുറത്തുവിട്ടിട്ടുണ്ട്. ആശംസകള്‍ നേര്‍ന്നു കൊണ്ട് സെലിബ്രിറ്റികളും രംഗത്തുവന്നു. നടി ആര്യയും രഞ്ജിനി ഹരിദാസും അടക്കമുള്ളവര്‍ നവദമ്പതികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.

വിവാഹ വേഷത്തില്‍ പ്രവീണിനൊപ്പം ഇരിക്കുന്ന ഫോട്ടോയായിരുന്നു നടി പങ്കുവെച്ചത്. പിന്നാലെ വധുവരന്മാരെ എടുത്തുയര്‍ത്തി പരസ്പരം ഹാരം അണിയിക്കുന്ന വീഡിയോയും അര്‍ച്ചന പോസ്റ്റ് ചെയ്തിരുന്നു.

Exit mobile version