മലയാളികളുടെ പ്രിയ നടിയും അനുജത്തിയും; സായ് പല്ലവിയുടെയും അനിയത്തി പൂജ കണ്ണന്റെയും കുട്ടിക്കാല ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

സിനിമ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. പ്രിയതാരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ ആരാധകര്‍ എന്നും ഏറ്റെടുക്കാറുണ്ട്. തങ്ങളുടെ പ്രിയതാരങ്ങളുടെ കുട്ടിക്കാല രൂപം കാണുന്നത് ആരാധകര്‍ക്ക് ഇഷ്ടമുള്ള കാര്യമാണ്.

അത്തരത്തില്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത് മലയാളത്തിലൂടെ അഭിനയ രംഗത്ത് എത്തി സൗത്ത് ഇന്ത്യയുടെ പ്രിയതാരമായി മാറിയ നടിയുടെയും സഹോദരിയുടെയും ചിത്രമാണ്. ആദ്യ മലയാള ചിത്രത്തിലൂടെ തന്നെ നടി മലയാളി പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചിരുന്നു.

മറ്റൊരു പുതുമുഖ നടിക്കും കിട്ടാത്ത തരത്തിലുള്ള സ്വീകാര്യത ആദ്യ ചിത്രത്തിലൂടെ തന്നെ ഈ താരത്തിന് ലഭിച്ചിരുന്നു. തുടര്‍ന്ന് തമിഴിലും തെലുങ്കിലുമായി താരം നിരവധി സിനിമകളില്‍ അഭിനയിച്ചു. ഇവിടെ എല്ലാം താരം ആരാധകരെയും സമ്പാദിച്ചു.

എന്നാല്‍ ചേച്ചിയുടെ പാത പിന്തുടര്‍ന്ന് അനുജത്തിയും ഇപ്പോള്‍ സിനിമയില്‍ എത്തി. അനുജത്തിയുടെ പുതിയ സിനിമ പ്രദര്‍ശനത്തിന് ഒരുങ്ങുകയാണ്. ഈ രണ്ട് പേരുടെയും കുട്ടിക്കാല ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

അതേ അത് മറ്റാരുമല്ല, സായ് പല്ലവിയും അനുജത്തിയുമാണ്. സായ് പല്ലവിയുടെയും അനിയത്തി പൂജ കണ്ണന്റെയും കുട്ടിക്കാല ചിത്രങ്ങളാണ് ആരാധകരുടെ ഇടയില്‍ ശ്രദ്ധ നേടുന്നത്. നിരവധി ആരാധകരാണ് കുട്ടിക്കാല ചിത്രം ലൈക്ക് ചെയ്തും പങ്കുവച്ചും എത്തുന്നത്.

അതേസമയം സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സില്‍വ സംവിധാനം ചെയ്യുന്ന ‘സിത്തിരൈ സെവ്വാനം’ എന്ന ചിത്രത്തിലൂടെയാണ് പൂജ നായികയാവുന്നത്. സമുദ്രക്കനി, റിമ കല്ലിങ്കല്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

Exit mobile version