കാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിൽ നിൽക്കുന്ന താരമാണ് തമിഴ് നടൻ സൂര്യ. ഇപ്പോഴിതാ ആദിവാസി വിഭാഗത്തിലെ കുഞ്ഞുങ്ങളുടെ പഠനത്തിനായി ഒരുകോടി രൂപ കൈമാറിയിരിക്കുകയാണ് നടൻ സൂര്യയും ജ്യോതികയും.
ഒരുകോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ കൈമാറിയത്.തമിഴ്നാട്ടിലെ ഇരുളർ ആദിവാസി വിഭാഗത്തിനാണ് അദ്ദേഹം ഈ സഹായം ചെയ്തിരിക്കുന്നത്. പഴങ്കുടി ഇരുളർ എഡ്യൂക്കേഷണൽ ട്രെസ്റ്റിലേക്കാണ് പണം നൽകിയിരിക്കുന്നത്.
ടി.എസ്. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ജയ് ഭീമം എന്ന സിനിമ വലിയ ചർച്ചയായിരുന്നു. സിനിമയില്‍ അഭിഭാഷകന്റെ റോളിലാണ് സൂര്യ എത്തുന്നത്.
മഹേഷിന്റെ പ്രതികാരത്തിലൂടെ ശ്രദ്ധേയായ നടി ലിജോമോൾ ചിത്രത്തിലൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു രജീഷ വിജയൻ, പ്രകാശ് രാജ് എന്നിവരാണ് മറ്റ് മറ്റ് അഭിനേതാക്കള്‍. ചിത്രം ആമസോണ്‍ പ്രൈമില്‍ നവംബര്‍ 2ന് റിലീസ് ചെയ്യും.ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ പഠനത്തിനും വികസനത്തിനും മുൻപും താരം സഹായവുമായി എത്തിയിട്ടുണ്ട്.
