രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരവിനൊരുങ്ങി നടി അമ്പിളി ദേവി

രണ്ടര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മടങ്ങി വരവിനൊരുങ്ങി നടി അമ്പിളി ദേവി. താരം തന്നെയാണ് സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കരുത്തുറ്റ കഥാപാത്രത്തിലൂടെയാണ് തിരിച്ചുവരവെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി വെളിപ്പെടുത്തി.

ഇളയ മകനെ ഗര്‍ഭിണിയായപ്പോഴായിരുന്നു നടി അഭിനയ ജീവിതത്തില്‍ നിന്ന് ചെറിയ ഇടവേളയെടുത്തത്. 2019 മേയ് മാസത്തിലായിരുന്നു അവസാനം അഭിനയിച്ചത്. പുതിയ സീരിയലിലേക്ക് വിളി വന്നെങ്കിലും ആദ്യം താന്‍ നോ പറഞ്ഞിരുന്നുവെന്ന് അമ്പിളി ദേവി പറയുന്നു.

‘ആദ്യം ഞാന്‍ നോ പറഞ്ഞെങ്കിലും കഥാപാത്രം ഇഷ്ടമായതിനാലും, കംഫര്‍ട്ടായി വര്‍ക്ക് ചെയ്യാനുള്ള സാഹചര്യം ഉറപ്പായതിനാലുമാണ് വീണ്ടും അഭിനയിക്കാമെന്ന് സമ്മതിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി മാറി നില്‍ക്കാനാകില്ല. അച്ഛനെയും അമ്മയേയും കുട്ടികളെയും കൂട്ടിയാണ് ഷൂട്ടിംഗിന് പോകുന്നത്. അതിനുള്ള സൗകര്യം സീരിയലിന്റെ അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിത്തന്നിട്ടുണ്ട്.’- നടി പറഞ്ഞു.

Exit mobile version