ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് ബാബുരാജിന്റെ നായികയായി അഭിനയരംഗത്തേക്ക്

മലയാളത്തിന്റെ ആക്ഷൻ ക്വീൻ ആയി തിളങ്ങി നിന്ന നടിയാണ് വാണി. ബോള്‍ഡ് കഥാപാത്രങ്ങൾ കൊണ്ടും ആക്ഷനും കൊണ്ടുമെല്ലാം വാണി പ്രേക്ഷകരുടെ മനം കവര്‍ന്നിരുന്നു. വി ല്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ബാബുരാജും പ്രണയിച്ച് വിവാഹിതരായവരാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കാറുള്ളത്.

വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വാണി മാറി. ഇടയ്ക്ക് തിരിച്ച് വന്നെങ്കിലും അഭിനയത്തില്‍ സജീവമായിരുന്നില്ല.ഇപ്പോഴിത 7 വർഷത്തിന് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുകയാണ് വാണി.ബാബുരാജിന്റെ തന്നെ നായികയായി എത്തുന്നു എന്ന സന്തോഷ വാർത്തയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

എന്റെ തുടങ്ങാനിരിക്കുന്ന അടുത്ത സിനിമ ….വാണിയും ഉണ്ട്‌ …കൂടെ ഉണ്ടാകണം ….ബാബുരാജ് കുറിച്ചു.ദി ക്രി മിനല്‍ ലോയര്‍ എന്ന് പേരിട്ടിരിക്കുന്ന ത്രി ല്ലര്‍ ചിത്രത്തിലാണ് വാണി വിശ്വനാഥും ഭര്‍ത്താവും ഒരുമിച്ച് അഭിനയിക്കുന്നത്. നവാഗതനായ ജിതിന്‍ ജിത്തുവാണ് സംവിധാനം ചെയ്യുന്നത്. ഉമേഷ് എസ് മോഹനാണ് തിരക്കഥ ഒരുക്കുന്നത്.

Exit mobile version