ആദ്യാക്ഷരം കുറിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് ദിലീപ്

മലയാളി ആരാധകര്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വാര്‍ത്തകളാണ് ദിലീപ് കുടുംബത്തിലേത്. ദിലീപിന്റെയും കാവ്യയുടെയും മൂത്തമകള്‍ മീനാക്ഷിയുടെയും ഇളയകുട്ടി മഹാലക്ഷ്മിയുടെയും വാര്‍ത്തകള്‍ കേള്‍ക്കാന്‍ ആരാധകര്‍ക്ക് എന്നും വലിയ താത്പര്യമാണ്.

അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ ഇവരുടെ വാര്‍ത്തകള്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ദീലീപ് ഇപ്പോള്‍ പങ്കുവച്ച ഒരു വിശേഷമാണ് ആരാധകരുടെ ഇടയില്‍ വൈറലായി മാറിയത്. തന്റെ മകള്‍ മഹാലക്ഷ്മി അറിവിന്റെ ആദ്യാക്ഷരം കുറിച്ച സന്തോഷമാണ് ദീലീപ് ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍ വച്ചായിരുന്നു ചടങ്ങുകള്‍ നടന്നത്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയായിരുന്നു ദിലീപ് ഈ സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്. മഹാലക്ഷ്മിയുടെ കൈ പിടിച്ച് ആദ്യാക്ഷരം എഴുതിപ്പിക്കുന്ന ചിത്രത്തിന് ഒപ്പമായിരുന്നു ദിലീപ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.

മീനാക്ഷിയും കാവ്യാമാധവനും ഒപ്പമിരുന്നാണ് മഹാലക്ഷ്മിയെ കൊണ്ട് അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്നത്. ‘ഇന്ന് ഞങ്ങളുടെ മഹാലക്ഷ്മി ആദ്യാക്ഷരം കുറിച്ചു. ശ്രീശങ്കരന്റെ ദിവ്യസാന്നിദ്ധ്യം നിറഞ്ഞ ആവണംകോട് സരസ്വതി ക്ഷേത്രനടയില്‍. ആദ്യാക്ഷരം അമ്മയാണ്, എല്ലാത്തിന്റേയും പ്രഭവം. മഹാലക്ഷ്മിയെ സരസ്വതി ദേവി അനുഗ്രഹിക്കട്ടെ…എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയും ഉണ്ടാകണം.’മഹാലക്ഷ്മിക്കും മീനാക്ഷിക്കും കാവ്യ മാധവനുമൊപ്പമുള്ള ചിത്രം പങ്കുവച്ച് ദിലീപ് കുറിച്ചു.

ദീലീപ് മഞ്ജു വിവാഹ മോചനത്തിന് ശേഷം 2016 നവംബറിലായിരുന്നു ദിലീപ് കാവ്യയെ വിവാഹം കഴിക്കുന്നത്. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2018 നവംബര്‍ 17 നായിരുന്നു മകളുടെ പേരിടല് ചടങ്ങ്. വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞിന്റെ ജനനം. വിജയദശമി ദിനത്തില്‍ ജനിച്ച മകള്‍ക്ക് മഹാലക്ഷ്മി എന്ന പേര് നല്‍കുകയായിരുന്നു

Exit mobile version