മലയാള സിനിമയ്ക്ക് ഒരു ലേഡി സൂപ്പർ സ്റ്റാർ ഉണ്ടെങ്കിൽ അത് മഞ്ജുവാര്യർ ആണ്. നിരവധി വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം സിനിമയിൽ തിരിച്ചെത്തിയത്. ശക്തമായ തിരിച്ചുവരവാണ് മഞ്ജുവാര്യർ നടത്തിയത്. തിരിച്ചുവരവിൽ അഭിനയിച്ച ആദ്യ ചിത്രം തന്നെ സൂപ്പർ ഹിറ്റ്. തൻറെ ഉള്ളിലെ കലാകാരിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന സിനിമകൾ പിന്നാലെ.
ഇന്ന് മറ്റു നായികമാർക്ക് ഇല്ലാത്ത ആരാധകരുണ്ട് താരത്തിന്. ഒരുപക്ഷേ മലയാളത്തിലെ ഏറ്റവും താരമൂല്യം കൂടിയ നായികയും മഞ്ജു ആയിരിക്കും. സിനിമയിൽ സജീവമാണ് താരം ഇപ്പോൾ. വ്യത്യസ്തമായ വേഷങ്ങൾ തിരഞ്ഞെടുക്കാൻ താരം ഒരിക്കലും മടിക്കാറില്ല. ഒരു റിസ്ക് ടേക്കർ കൂടിയാണ് മഞ്ജു. ഇപ്പോഴിതാ മഞ്ജുവിനെക്കുറിച്ച് പറയുകയാണ് പ്രശസ്ത നടൻ ബൈജു.
മഞ്ജു വാര്യരെ കുറിച്ച് എന്തു പറയും എന്ന ചോദ്യത്തിനു മറുപടി ആയിട്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. മഞ്ജുവിനെ കുറിച്ച് പറയുമ്പോൾ മറ്റു നായികമാരെ കുറിച്ച് പറയുന്നത് പോലെയല്ല. മറ്റൊരു നായികമാർക്കും ഇല്ലാത്ത ആരാധകർ മഞ്ജുവിന് ഉണ്ട്. അതൊരു വസ്തുതയാണ്. മഞ്ജു ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ആകും എന്ന് താൻ കരുതിയിരുന്നു. പക്ഷേ വളരെ കുറച്ചു ചിത്രങ്ങളിൽ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളത്. വിവാഹത്തിനു മുൻപ് ഏകദേശം ഒരു പതിനഞ്ച് ചിത്രങ്ങളിലാണ് അവർ അഭിനയിച്ചത്.
തൻറെ കുടുംബവുമായി അടുത്ത ബന്ധം ഉണ്ട് അവർക്ക്. തൻറെ വീട്ടിലെ കുട്ടിയെ പോലെയാണ് അവർ. വളരെ അടുത്ത സുഹൃത്താണ്. എനിക്ക് സിനിമാമേഖലയിലെ നായികമാരുമായി അങ്ങനെ ബന്ധമൊന്നുമില്ല. മലയാളസിനിമയിൽ മഞ്ജുവിന് ഒരു പ്രത്യേക സ്ഥാനമാണ് ഉള്ളത്. അദ്ദേഹം കൂട്ടിച്ചേർത്തു.
