മിനിസ്ക്രീനിലൂടെ കടന്നുവന്ന് ബിഗ് സ്ക്രീനിൽ തിളങ്ങിയ താരമാണ് മഞ്ജു പത്രോസ്. റിയാലിറ്റി ഷോ വഴിയാണ് മഞ്ജു അഭിനയരംഗത്തേയ്ക്ക് എത്തുന്നത്. മറിമായം എന്ന സീരിയലിലൂടെ താരം ശ്രദ്ധ നേടുകയും ചെയ്തിരുന്നു .ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ മഞ്ജു കൂടുതൽ പ്രശസ്തി നേടിയെടുത്തു. പക്ഷെ ഷോയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ താരത്തിന് നിരവധി സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നിരുന്നു.
ഇതിനെതിരെ താരം നിയമപരമായി പോരാടുകയും ചെയ്തിരുന്നു ,എങ്കിലും ഇപ്പോഴും തനിക്കെതിരെ നിരവധി സൈബർ അറ്റാക്കുകൾ നടക്കുന്നുണ്ട് എന്നാണ് മഞ്ജു വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം ജനങ്ങൾക്ക് തന്റെ നിറത്തെ കുറിച്ച് വലിയ വിഷമമാണ് ,ജീവിതം എങ്ങനെയെങ്കിലും നശിപ്പിക്കണമെന്ന് ചിന്തിക്കുന്നവരാണ് ഒരു വിഭാഗം ആളുകൾ, എന്താണ് ഇങ്ങനെ ചിന്തിക്കുന്നത് എനിക്ക് മനസ്സിലാകുന്നില്ല എന്നുംമഞ്ജു പറയുന്നു.
വെളുക്കാൻ എന്തൊക്കെ ചെയ്തിട്ടുണ്ട് പഴയ നിറമായിരുന്നു നല്ലത് വെളുഞ്ഞാൽ മഞ്ജുവിനെ കാണാൻ കൊള്ളില്ല എന്നൊക്കെയാണ് ആളുകൾ ചില ചിത്രങ്ങൾക്ക് താഴെ നൽകുന്ന കമൻറുകൾ. മാത്രമല്ല വെളുക്കാൻ എന്തൊക്കെ ചെയ്യുന്നുണ്ടന്നും , മുഴുവൻ മേക്കപ്പാണ്, പല ചിത്രങ്ങളും പോസ്റ്റ് ചെയ്യുമ്പോൾ അടിയിൽ ഇത്തരം കമൻറുകൾ വരാറുണ്ട് എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ പ്രതികരിക്കുന്നത് എന്ന് മനസ്സിലാകാറില്ല എന്നും താരം പറയുന്നു.
