മലയാളത്തിന്റെ പ്രിയനടൻ ദുൽഖർ സൽമാന്റെ പിറന്നാൾ ദിനമാണ് ഇന്ന്. സിനിമ താരങ്ങൾ ഉൾപ്പടെ നടന് നിരവധിപ്പേരാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത് . ഇപ്പോഴിതാ ദുൽഖറും മമ്മൂട്ടിയും ഒന്നിച്ചുളള ഒരു ചിത്രം വൈറലായിരിക്കുകയാണ്.
ദുൽഖർ കേക്ക് മുറിക്കുന്നതും തൊട്ടുപുറകിലായി മമ്മൂട്ടി ക്യാമറ കൊണ്ട് ചിത്രം പകർത്തുന്നതുമാണ് ഫോട്ടോ. നിർമ്മാതാവ് ഷാജി നടേശൻ ഉൾപ്പടെ നിരവധിപ്പേർ സമൂഹ മാധ്യമങ്ങളിലൂടെ ചിത്രം പങ്കുവെച്ചിട്ടുണ്ട്.
