സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന കാവലിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു

സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമാകുന്ന കാവലിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തു. ചിത്രം ഒരു മാസ് ആക്ഷന്‍ ത്രില്ലറായിരിക്കുമെന്നതില്‍ ഉറപ്പ് നല്‍കുകയാണ് ട്രെയ്‌ലര്‍ ചെയ്യുന്നത്. തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമ്പാന്റെ സുഹൃത്തായി രഞ്ജി പണിക്കരും ചിത്രത്തിലുണ്ട്. 90കളിലെ സുരേഷ് ഗോപിയുടെ മറ്റൊരു രൂപമാണ് കാവിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

നിതിന്‍ രഞ്ജി പണിക്കരാണ് ചിത്രത്തിന്റെ സംവിധാനം. ആക്ഷന്‍ ത്രില്ലറായ കാവലിന്റെ പ്രധാന ലൊക്കേഷന്‍ ഇടുക്കിയായിരുന്നു. ചിത്രത്തിന്റെ അവസാന ഭാഗം ഒക്ടോബറില്‍ പാലക്കാടാണ് ചിത്രീകരിച്ചത്. കൊവിഡ് മൂലം മാര്‍ച്ചില്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ രണ്ടാഴ്ച്ച ബാക്കിയുള്ളപ്പോഴാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്.

കൊവിഡ് രണ്ടാം തരംഗം മൂലം പല മലയാള ചിത്രങ്ങളും ഒടിടി റിലീസ് ചെയ്തിരുന്നു. എന്നാല്‍ കാവല്‍ തിയറ്ററില്‍ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്ന നിര്‍മ്മാതാവ് അറിയിച്ചിരുന്നു. നിഖില്‍ എസ് പ്രവീണാണ് കാവലിന്റെ ഛായാഗ്രഹകനും എഡിറ്ററും. സംഗീതം രഞ്ജിന്‍ രാജാണ് നിര്‍വ്വഹിക്കുന്നത്. അലന്‍സിയര്‍, ഐഎം വിജയന്‍, സുജിത്ത് ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.

Exit mobile version