നിർഭയ ദിനത്തോടനുബന്ധിച്ച് കോട്ടയത്തെ സ്ത്രീകളുടെ രാത്രി നടത്തത്തിനു ഞങ്ങളുടെ പൂർണ പിന്തുണ !! പക്ഷെ പോലീസും മറ്റും ഇല്ലാതെ നാളെ ഇവർക്ക് ഒറ്റയ്ക്കു നടക്കേണ്ടി വരുമ്പോൾ എത്രമാത്രം സുരക്ഷിതത്വം ഉറപ്പാക്കാനാകും?  കേരള ധ്വനി എഡിറ്റർ ക്രിസ്റ്റിൻ കിരൺ തോമസ് എഴുതുന്നു..

കോട്ടയം: നിർഭയ ദിനത്തോടനുബന്ധിച്ച് ഇന്നലെ കേരളത്തിലുടനീളം സ്ത്രീകൾ രാത്രിയിൽ നടന്നിരുന്നു. നിരവധി സ്ത്രീകൾ കോട്ടയത്തും രാത്രി നടത്തത്തിൽ പങ്കു ചേരാൻ എത്തിയിരുന്നു. തുടർന്നുള്ള ദിവസങ്ങളിലും ഈ രാത്രി നടത്തം ഉണ്ടാകുമെന്നു സർക്കാർ ഡിപ്പാർട്മെൻറുകൾ അറിയിച്ചിട്ടുമുണ്ടായിരുന്നു.

എന്നാൽ ഇത്തരം കാര്യത്തെ പറ്റി ആഴത്തിൽ ചിന്തിക്കുമ്പോൾ മനസ്സിൽ കടന്നു വരുന്ന ഒരു കാര്യമുണ്ട് . ഇത്ര സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റിയ എന്തെ അടിസ്ഥാനസൗകര്യമാണ് കോട്ടയത്ത് നമുക്കുള്ളത്?? കൊച്ചി എന്ന സിറ്റിയെ ഞങ്ങൾ ഒഴിവാക്കുന്നു. കാരണം അത്രയ്ക്കും പുരോഗമിച്ച ഒരു മോഡേൺ സിറിയ എന്ന് തന്നെ കൊച്ചിയെ പറയാം. സ്വന്തം വാഹനങ്ങളിൽ രാത്രിയുടനീളം സ്ത്രീകൾ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സിറ്റിയിൽ ഭയപ്പെടേണ്ട വലിയ കാര്യമൊന്നും ഇല്ലെന്നാണ് പൊതുവെയുള്ള ധാരണ !!

പക്ഷെ യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതെ കോട്ടയത്തിന്റെ കാര്യത്തിൽ നമുക്ക് എന്ത് പറയുവാൻ കഴിയും? നേരാംവണ്ണം ഒരു വഴിവിളക്കുകൾ പോലും കത്തില്ലാത്ത ഇടവഴികൾ …. അതിലപ്പുറമുള്ള പഞ്ചായത്ത് വഴികൾ… സ്ത്രീ സുരക്ഷക്ക് മുൻകൈ എടുക്കുന്നവർ ആദ്യം ചെയ്യേണ്ട കുറച്ച് കാര്യങ്ങൾ ഉണ്ട്. കോട്ടയത്തെ പൊതുനിരത്തുകളിൽ അത്യാവശ്യം വെളിച്ചം എങ്കിലും ഉണ്ടാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ രാത്രിയിൽ എത്തിപ്പെടുന്ന ഒരു സ്ത്രീക്ക് ഭയം കൂടാതെ സഞ്ചരിക്കാൻ സാധിക്കുമോ? സാമൂഹ്യ വിരുദ്ധരുടെ കേന്ദ്രമായ നിരവധി സ്ഥലങ്ങൾ കോട്ടയത്തുണ്ട്.

നാഗമ്പടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തമ്പടിക്കുന്ന സാമൂഹ്യ വിരുദ്ധരെയും, കഞ്ചാവടിക്കാരെയും പിടിച്ച് കൊണ്ട് പോയി സ്റ്റേഷനിൽ എത്തിക്കുന്ന കാര്യം പോലീസിനും തലവേദനയാണ്. ആ കാര്യത്തിൽ പോലീസിനെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കാരണം ഇത്തരക്കാരെ സ്റ്റേഷനിൽ എത്തിച്ചാൽ ജാമ്യത്തിന് എടുക്കാൻ ആള് വന്നില്ലെങ്കിൽ ഇവന്മാരെ കൊണ്ട് പോലീസിനും പൊല്ലാപ്പാകും. കസ്റ്റഡിയിൽ എടുക്കണമെങ്കിൽ കോട്ടയത്തു നിരവധി പേരുണ്ട് തരത്തിൽ.

ഇന്നലെ രാത്രി നടക്കാൻ ഒത്തിരി പേരുണ്ടായിരുന്നു. കൂടെ മഫ്ത്തിയിലും അല്ലാതെയും പോലീസുണ്ടായിരുന്നു. നാളെ ഇവർക്ക് ഒറ്റയ്ക്കു നടക്കേണ്ടി വരുമ്പോൾ എത്രമാത്രം സുരക്ഷിതത്വം ഉറപ്പാക്കാനാകും എന്ന ചോദ്യമാണ് ഞങ്ങൾ ഉയർത്തുന്നത് !! ഇത്ര സുരക്ഷിതമായി സഞ്ചരിക്കാൻ പറ്റിയ എന്തെ അടിസ്ഥാനസൗകര്യമാണ് അന്യ സംസ്ഥാന തൊഴിലാളികളും, തട്ടുകടയിൽ എത്തുന്ന ഗുണ്ടകളും അഴിഞ്ഞാടുന്ന കോട്ടയത്ത് നമുക്കുള്ളത്?? സ്ത്രീകളെ ഒറ്റയ്ക്ക് വിട്ടിട്ടു മനഃസമാധാനമായി സ്വന്തം വീട്ടിൽ പോലും ഇരിക്കാൻ നമുക്ക് കഴിയുമോ??

“ആദ്യം ഞങ്ങളുടെ ഒക്കെ വഴിയിൽ സ്ട്രീറ്റ് ലൈറ്റ് ഇട്ടു തരൂ. അങ്ങനെ എങ്കിലും ഞങ്ങളുടെ സുരക്ഷ നടപ്പാക്കു. ഡ്യൂട്ടിയും കഴിഞ്ഞു വരുമ്പോൾ രാത്രി ആകും. ആകെ ഭയത്തോടെ ആണ് ആ വഴിയിലൂടെ നടക്കുന്നത്. ഞങ്ങളെ പോലുള്ള സാദാരണക്കാരായ സ്ത്രീകൾക്ക് അങ്ങനെ ഉള്ള സുരക്ഷ എങ്കിലും തരൂ” കോട്ടയം സ്വദേശിയായ മുകിൽ മനോജ് എന്ന സ്ത്രീ പ്രതികരിച്ചത് ഇങ്ങനെ .

എന്നാൽ ഇതൊരു വലിയൊരു മാറ്റത്തിനു കാരണം ആകും എന്ന് ഞങ്ങളും പ്രതീക്ഷിക്കുന്നു …. കുറച്ചു ദിവസങ്ങൾ കൊണ്ട് ഈ നടത്തം നിർത്തൽ ആക്കാതെ, രാത്രിയിൽ കോട്ടയത്ത് ഉടനീളം പോലീസിനെ വിന്യസിക്കണം. വനിതാ പൊലീസുകാരെ വേഷം മാറി നടത്തിക്കണം. എല്ലാരും കൂടെ ചുമ്മാ നടന്നിട്ട് മാത്രം യാതൊരു കാര്യവും ഇല്ല.

ഇങ്ങനെ യാതൊരു സൗകര്യമില്ലാത്ത നമ്മുടെ കൊച്ചു കോട്ടയത്ത് സ്ത്രീകൾക്ക് ഭയമില്ലാതെ പുറത്തു ഇറങ്ങി നടക്കാൻ കഴിയണമെങ്കിൽ ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെ നടപ്പാക്കുവാൻ ശ്രെമിക്കണം .. അത് വരെ ഇതൊക്കെ മുൻപിലും പുറകിലും കൂടെയും പോലീസ് പ്രൊട്ടക്ഷൻ കൂടെ കൂട്ടി നടക്കുന്ന കാര്യങ്ങൾ മാത്രം ആയി ഒതുങ്ങും…

സ്ത്രീകൾക്കും, പെൺകുട്ടികൾക്കും പേടി കൂടാതെ ഏത് സമയത്തും യാത്ര ചെയ്യാൻ കഴിയുന്ന ഒരു ജില്ല ആയി കോട്ടയം മാറട്ടെ എന്ന് പ്രതീക്ഷിച്ച് കൊണ്ട് കേരള ധ്വനിക്കു വേണ്ടി ക്രിസ്റ്റിൻ കിരൺ തോമസ് (എഡിറ്റർ )

Exit mobile version