Main Menu

പീഡനത്തിനിരയായ കുട്ടിക്ക് നീതി ലഭിച്ചില്ല. പ്രതികളെ വെറുതെ വിട്ട നടപടിയിൽ പ്രതിക്ഷേധിച്ച് കേരള നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു കേരള സൈബർ വാരിയേഴ്‌സ്.

കോട്ടയം: പീഡനത്തിനിരയായ കുട്ടിക്ക് നീതി ലഭിക്കാത്തതിൽ പ്രതിക്ഷേധിച്ച് കേരള നിയമ വകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു കേരള സൈബർ വാരിയേഴ്‌സ് എന്ന ഹാക്കേഴ്‌സ് ഗ്രൂപ്പ്. വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കാര്യം കേരളം സൈബർ വേരിയേഴ്സിന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലൂടെയാണ് പുറം ലോകം അറിഞ്ഞത്.

കേരള നിയമ വകുപ്പിന്റെ http://www.keralalawsect.org/ എന്ന വെബ്‌സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. വെബ്‌സൈറ്റിന്റെ മിക്ക പേജുകളും ഹാക്ക് ചെയ്തു അതിൽ കേരള സൈബർ വാരിയേഴ്സിന്റെ ലോഗോയും, കുട്ടിക്ക് നീതി ലഭിക്കണം എന്ന് വ്യക്തമാക്കിയുള്ള പോസ്റ്റുകളും ഇവർ ചേർത്തിട്ടുണ്ട്.പീഡനത്തിനിരയായി കൊല്ലപ്പെട്ട കുട്ടിക്ക് നീതി ലഭ്യമാക്കുന്നതിൽ കേരള സർക്കാർ പൂർണമായും പരാജയപ്പെട്ടു എന്ന് ഇവർ ഹാക്ക് ചെയ്ത പേജിലൂടെ വ്യക്തമാക്കുന്നു.

വെബ്‌സൈറ്റ് ഹാക്ക് ചെയ്തു ഇവർ പോസ്റ്റ് ചെയ്തിരിക്കുന്ന വാക്കുകൾ കാണാം

JUSTICE FOR OUR SISTERS ~ Kerala Law Department ~ DO THEY EVEN EXIST ?

Those who are responsible for the murder of the sisters of Valayar have been acquitted!.
The Kerala government has completely
failed in protecting women and children.

” Is justice far from the Poor and deprived ? “

Even those who are in governmental positions
misuse the authority and try to protect the accused. We will speak for those sisters as they are OUR SISTERS too. The Government must order a RE PROBE into this matter soon. BECAUSE OUR SISTERS DESERVE JUSTICE and the accused must be punished. The protest will start from one to ten people and tomorrow it will grownmultiplied.

We won’t stop until the justice rolls down !!!

WE ARE THE VOICE OF THE SILENT AND THE EYES OF THE BLIND. WE ARE LEGION | WE DO NOT FORGIVE | WE DO NOT FORGET | EXPECT US

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp