അടുത്ത മാസം 13 ദിവസം ബാങ്ക് അവധി

അടുത്ത മാസം ഓഗസ്റ്റില്‍ 13 ദിവസം ബാങ്ക് അവധിയായിരുക്കും. ആര്‍ബിഐ കലന്‍ഡര്‍ പ്രകാരമാണ് ബാങ്ക് അവധി. ഗസറ്റ് അവധി ദിവസങ്ങളില്‍ പൊതു ബാങ്കുകളും സ്വകാര്യ ബാങ്കുകളും അവധിയായിരിക്കും. ഒപ്പം രണ്ടാം ശനിയും നാലാം ശനിയും നാല് ഞായറും കൂടി അവധിയിനത്തില്‍ ഉള്‍പ്പെടും. ഇതിന് പുറമെ മതപരമായ അവധി ദിനങ്ങള്‍ കൂടി വരുന്നുണ്ട്. എന്നാല്‍ ഈ 13 ദിവസവും കേരളത്തിലെ ബാങ്കുകള്‍ അവധിയായിരിക്കണമെന്നില്ല. മറ്റ് പ്രദേശത്തെ ബാങ്ക് അവധികളില്‍ പലതും ഇവിടെ ബാധകമായേക്കില്ല.

ഓഗസ്റ്റ് മാസത്തില്‍ വരാനിരിക്കുന്ന 13 അവധി ദിവസങ്ങള്‍:

ഓഗസ്റ്റ് 1- ഞായര്‍, ഓഗസ്റ്റ് 8 ഞായര്‍, ഓഗസ്റ്റ് 14- രണ്ടാം ശനി, ഓഗസ്റ്റ് 15 ഞായര്‍, ഓഗസ്റ്റ് 22- ഞായര്‍, ഓഗസ്റ്റ് 28- നാലാം ശനി, ഓഗസ്റ്റ് 29- ഞായര്‍

ഓഗസ്റ്റ് 1 ദ്രുക്പ ഷേസി (സിക്കിം), ഓഗസ്റ്റ് 8, 9- മുഹറം, ഓഗസ്റ്റ് 112, 12- രക്ഷാബന്ധന്‍, ഓഗസ്റ്റഅ 13- പേട്രിയോട്ട് ഡേ, ഓഗസ്റ്റ 15- സ്വാതന്ത്ര്യ ദിനം, ഓഗസ്റ്റ് 16 ഷഹന്‍ഷാഹി, ഓഗസ്റ്റ് ജന്മാഷ്ടമി, ഓഗസ്റ്റ് 19-ശ്രീ കൃഷ്ണ ജയന്തി, ഓഗസ്റ്റ് 20- ശ്രീ കൃഷ്ണ അഷ്ടമി, ഓഗസ്റ്റ് 29- തിതി ഓഫ് ശ്രീമന്ത ശങ്കര്‍ദേവ, ഓഗസ്റ്റഅ 31 -ഗണേശ ചതുര്‍ത്തി.

ഈ അവധി ദിവസങ്ങളില്‍ രാജ്യമെമ്പാടും ബാങ്ക് അവധി വരുന്നത് മേല്‍ പറഞ്ഞ ശനി, ഞായര്‍ ദിനങ്ങളിലും സ്വാതന്ത്ര്യ ദിനം, ഗണേഷ ചതുര്‍ത്തി, ജന്മാഷ്ടമി, മുഹറം എന്നീ ദിവസങ്ങളിലാണ്. ബാക്കി അവധി ദിനങ്ങളില്‍ ചിലത് മാത്രമാണ് കേരളത്തിന് ബാധകമാകുന്നത്.

 

Exit mobile version