Main Menu

സംസ്ഥാനത്ത് നവംബര്‍ 20 ന് സ്വകാര്യ ബസുടമകള്‍ പണിമുടക്കും. ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ന്ന്‌ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍

തിരുവനന്തപുരം: സ്വകാര്യ ബസുടമകള്‍ നവംബര്‍ 20ന് സൂചനാ പണിമുടക്ക് നടത്തും. ചാര്‍ജ് വര്‍ദ്ധന ഉള്‍പ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്‌ നടത്തുന്നത്.ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ തുടര്‍ന്ന്‌ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സ്വകാര്യ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിച്ചു.

മിനിമം ചാര്‍ജ് വര്‍ദ്ധനവ്‌, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമെങ്കിലും വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ബസുടമകള്‍ മുന്നോട്ടുവയ്ക്കുന്നത്. നിലവില്‍ മിനിമം ചാര്‍ജ് 8 രൂപയാണ്. അത് 10 രൂപയാക്കി വര്‍ദ്ധിപ്പിക്കുക എന്നതാണ് പ്രധാന ആവശ്യം.കൂടാതെ, പുതിയ ഗതാഗത നയം രൂപീകരിക്കണമെന്നും കെഎസ്‌ആര്‍ടിസി ബസിലും വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ അനുവദിക്കണമെന്നും ബസുടമകള്‍ ആവശ്യമുന്നയിക്കുന്നുണ്ട്.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp