Main Menu

കോട്ടയം ഏറ്റുമാനൂരിൽ വിവാഹത്തിനു മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതിശ്രുത വധുവിനെ കാണാതായി…

ഏറ്റുമാനൂർ: വിവാഹത്തിനു മണിക്കൂറുകൾ ബാക്കി നിൽക്കെ പ്രതിശ്രുത വധുവിനെ കാണാതായി. ഇടുക്കി കാന്തല്ലൂർ സ്വദേശിനിയെയാണ് ഏറ്റുമാനൂരിലെ സ്വകാര്യ ലോഡ്ജിൽ നിന്ന് ഇന്നലെ കാണാതായത്.

ഏറ്റുമാനൂർ സ്വദേശിയായ യുവാവുമായി ഇന്ന് മഹാദേവ ക്ഷേത്രത്തിൽ വിവാഹം നടത്താനിരിക്കുകയായിരുന്നു. വിവാഹത്തിനായി യുവതിയും ബന്ധുക്കളും ഇന്നലെ വൈകുന്നേരം 4ന് ലോഡ്ജിൽ മുറിയെടുത്തു. അഞ്ചുമണിയോടെ യുവതിയെ കാണാതായി. ഇതുസംബന്ധിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp