Main Menu

കോട്ടയം ശാസ്ത്രി റോഡിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന ബൈക്കും മറ്റൊരു ബൈക്കും കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു. ഭാര്യയ്ക്കും രണ്ടാമത്തെ ബൈക്കിലെ യാത്രികനും പരുക്കേറ്റു.

കോട്ടയം ∙ ശാസ്ത്രി റോഡിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഭർത്താവ് മരിച്ചു. ഭാര്യയ്ക്കും രണ്ടാമത്തെ ബൈക്കിലെ യാത്രികനും പരുക്കേറ്റു. നെടുംകുന്നം നെടുമണ്ണി നെൽപ്പുരയ്ക്കൽ മാത്യു ജോസഫാണ് (52) മരിച്ചത്. ഭാര്യ ജിജി, താഴത്തങ്ങാടി തളിയിൽക്കോട്ട സ്വദേശി അഫ്സൽ (19) എന്നിവർക്കാണു പരുക്കേറ്റത്. ഇരുവരും മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ജിജിയുടെ മുഖത്താണ് പരുക്ക്. പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതായി പൊലീസ് പറഞ്ഞു.

ഇന്നലെ രാവിലെ 9.15നാണ് അപകടം. കറുകച്ചാൽ ഭാഗത്തുനിന്ന് ആർപ്പൂക്കരയിലുള്ള ജിജിയുടെ വീട്ടിലേക്കു പോകുകയായിരുന്നു ഇരുവരും . ശാസ്ത്രി റോഡിൽ ഇറക്കം ഇറങ്ങിവരികയായിരുന്ന അഫ്സൽ സഞ്ചരിച്ചിരുന്ന ബൈക്ക് ദമ്പതികളുടെ ബൈക്കിൽ ഇടിച്ചു. തുടർന്ന് ബൈക്കുകൾ മറിഞ്ഞ് ദമ്പതികളും അഫ്സലും റോഡിലേക്കു വീണു. ഈ സമയം അതുവഴി വന്ന സ്വകാര്യ കോളജ് അധ്യാപിക ആർപ്പൂക്കര സ്വദേശി പ്രഭ ഹരിശ്രീയാണ് ജിജിയെ ജനറൽ ആശുപത്രിയിൽ എത്തിച്ചത്.

അഗ്നിശമനസേന അഫ്സലിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മാത്യു ജോസഫിന്റെ സംസ്കാരം പിന്നീട്. ‌കറുകച്ചാലിൽ ജിൻസ് ഫ്ലവർ സ്റ്റോഴ്സ് നടത്തുകയാണ്. ജിജി ആർപ്പൂക്കര ആലുങ്കൽ കുടുംബാംഗമാണ്. മക്കൾ: ജിൻസ്, ജിൽസ്.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp