Main Menu

മിറ്ററിടാൻ വിസമ്മതിച്ച്‌ സമരം ചെയ്ത കോട്ടയം നഗരത്തിലെ ഓട്ടോ ചേട്ടന്മാരെ പൂട്ടാൻ ശക്തമായ നിലപാടെടുത്തു കോട്ടയം കളക്ടർ സുധീർ ബാബു. വേണ്ടി വന്നാൽ ഓട്ടോകൾക്കു പകരം ബദൽ സംവിധാനം രൂപീകരിക്കും. കോട്ടയം കളക്ടർക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ !!

കോട്ടയം: കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷകൾ അമിത കൂലി ഈടാക്കുന്നതിനെ പറ്റി നേരത്തെ മുതൽ നിരവധി പരാതികൾ ഉയർന്നിരുന്നു. ഇതിനു തടയിടാൻ കോട്ടയം കളക്ടർ സുധീർ ബാബു തന്നെ ശക്തമായ നിലപാടുമായി ഇറങ്ങി തിരിച്ചിരുന്നു. കുറച്ച് നാൾ മുൻപ് നഗരത്തിൽ പരിശോധന നടത്തിയപ്പോൾ യൂണിയൻ ഇടപെട്ടു ചർച്ച നടത്തി സമയം നീട്ടി നൽകിയിരുന്നു. സമയപരിധി അവസാനിച്ച കഴിഞ്ഞ ദിവസം ഓട്ടോകൾ പരിശോധിച്ചപ്പോൾ ആണ് ഡ്രൈവർമാർ ശക്തമായ മിന്നൽ പണിമുടക്കുമായി കടന്നു വന്നത്. മിന്നൽ പണി മുടക്കു കാരണം കോട്ടയം നഗരത്തിലെ ജനങ്ങൾ വളരെയധികം ബുദ്ധിമുട്ടിലാവുകയും ചെയ്തിരുന്നു.

എന്നാൽ ഫെയര്‍ മീറ്ററിനെതിരെ കോട്ടയം നഗരത്തിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ നടത്തുന്ന പണിമുടക്കുമൂലം യാത്രക്കാര്‍ ബുദ്ധിമുട്ടു നേരിടുന്ന സാഹചര്യം ഒഴിവാക്കാന്‍ ബദല്‍ സംവിധാനങ്ങള്‍ മുന്നോട്ട് വെച്ചിരിക്കുകയാണ് കോട്ടയം കളക്ടർ സുധീർ ബാബു.

റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റ്, തിരുനക്കര, നാഗമ്പടം പ്രൈവറ്റ് ബസ് സ്റ്റാന്റുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സര്‍ക്കുലര്‍ ബസ് സര്‍വീസുകള്‍ നടത്തുന്നതിന് പെര്‍മിറ്റ് നല്‍കുന്നത് കളക്ടർ ആലോചിച്ച് തീരുമാനം എടുക്കും.

ഈ-ഓട്ടോ, ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായി മാറിയ പഴയ നാട്ടകം, കുമാരനല്ലൂര്‍ ഗ്രാമപഞ്ചായത്ത് മേഖലകളിലെ ഓട്ടോറിക്ഷകള്‍ക്ക് ടൗണ്‍ പെര്‍മിറ്റ് നല്‍കുന്നതിനുമുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നു കളക്ടർ അറിയിച്ചു.

ഓട്ടോറിക്ഷകള്‍ ഫെയര്‍മീറ്റര്‍ ഇല്ലാതെ സര്‍വീസ് നടത്തുന്നതും മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ പണിമുടക്കുന്നതും പെര്‍മിറ്റ് വ്യവസ്ഥകളുടെ ലംഘനമാണ്. നിയമം ലംഘിക്കുന്നവരുടെ പെര്‍മിറ്റ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പരിഗണിക്കുവാൻ ആണ് കോട്ടയം കളക്ടർ സുധീർ ബാബുവിന്റെ തീരുമാനം.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp