Main Menu

കോട്ടയം നഗരമധ്യത്തിൽ മെട്രോ ലോഡ്ജിനു മുകളിൽ നിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആർട്ടിസ്റ്റ് മരിച്ചു. ദാരുണമായി വിട വാങ്ങിയത് കോട്ടയം നഗരത്തിന്റെ കണ്ണിലുണ്ണിയായ ആർട്ടിസ്റ് കാഞ്ഞിരം കലാഭവനിൽ സത്യൻ.

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ മെട്രോ ലോഡ്ജിന് മുകളിൽ നിന്ന് ഷോക്കേറ്റ് റോഡിൽ തലയടിച്ച് വീണ് പ്രശസ്തനായ ആർട്ടിസ്റ്റ് തിരുവാർപ്പ് കാഞ്ഞിരം കലാഭവനിൽ സത്യൻ (50) മരിച്ചു . ശനിയാഴ്ച്ച ഉച്ചയോടെ മൂന്നു നില കെട്ടിടത്തിന്റെ മുകളിൽ നിന്നും തലയടിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ സത്യനെ ജനറൽ ആശുപത്രിയിലും , പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. കോട്ടയം ശാസ്ത്രീ റോഡിൽ നമ്പർ പ്ലേറ്റ്, സ്റ്റിക്കർ നിർമിക്കുന്ന കടയിൽ ജോലി ചെയ്തിരുന്നയാളാണ് സത്യൻ.

ശനിയാഴ്ച പന്ത്രണ്ട് മണിയോടെ , കോട്ടയം നഗരമധ്യത്തിൽ ടിബി റോഡിൽ മെട്രോ ലോഡ്ജിന് മുകളിലായിരുന്നു സംഭവം. മെട്രോ ലോഡ്ജിന്റെ മുകൾ നിലയിൽ ബോർഡിന്റെ പെയിന്റിംങ് ജോലികൾക്കായി കയറിയതായിരുന്നു സത്യൻ. പെയിന്റിംങ് ജോലികൾ നടക്കുന്നതിന് സമീപത്തായാണ് വൈദ്യുതി ലൈനുകൾ കടന്ന് പോയിരുന്നത്. പെയിന്റിംങ് ചെയ്യുന്നതിനിടെ ലൈനിൽ നിന്ന് ഷോക്കേറ്റ് സത്യൻ റോഡിലേയ്ക്ക് തെറിച്ച് വീണു.

റോഡിൽ തലയിടിച്ചാണ് സത്യൻ വീണത്. ഉടൻ തന്നെ ബോധരഹിതനാകുകയും ചെയ്തു. സമീപത്ത് ജോലി ചെയ്തിരുന്നവരും , നാട്ടുകാരും ഓട്ടോ ഡ്രൈവർമാരും ഓടിയെത്തി സത്യനെ എടുത്തു. തുടർന്ന് പൊലീസ് കൺട്രോൾ റൂം വാഹനത്തിൽ ആദ്യം ജനറൽ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായെന്ന് കണ്ടതോടെ പ്രഥമശുശ്രൂഷ നൽകിയ ശേഷം ഇദ്ദേഹത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp