Main Menu

ചെളിയിൽ ചവിട്ടാത്ത കോട്ടയംകാർക്ക് ഇപ്പോൾ ചെളിയിലിറങ്ങി ആമ്പൽ പറിക്കാൻ ആശ !! സെൽഫികൾ എടുക്കാനും, കാണാനുമായി മലരിക്കലേക്കും, അമ്പാട്ട് കടവിലേക്കും എത്തുന്നത് പതിനായിരങ്ങൾ. വള്ളത്തിൽ പോയി ആമ്പൽ പറിക്കാനും സൗകര്യം. കോട്ടയത്തെ ആമ്പൽ വസന്തത്തിന്റെ നേർ കാഴ്ചകളിലൂടെ …..

കോട്ടയം: മലരിക്കലിലെ ആമ്പൽ ഫെസ്റ്റ് തുടങ്ങി കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ അമ്പാട്ടുകടവിലെ നാട്ടുകാർക്കും ഒരു മോഹം.. ആമ്പൽ ഫെസ്റ്റ് നടത്തി മലരിക്കലുകാർ അങ്ങനങ്ങു സുഖിക്കേണ്ട !! ഞങ്ങളും നടത്തും ആമ്പൽ ഫെസ്റ്റ്.

അങ്ങനെ ജനപ്രതിനിധികളെയും കൂട്ടി കോട്ടയം കളക്ടറെ വിളിച്ച് ഒരു തകർപ്പൻ ഉൽഘാടനവും നടത്തി. എന്തായാലും തുടങ്ങി വെച്ച ഫെസ്റ്റ് അങ്ങ് തകർത്തു.. കാള പെറ്റന്നു കേട്ടാൽ കയറെടുക്കുന്ന കോട്ടയം നിവാസികൾ അമ്പാട്ടുകടവിലേക്കും അങ്ങ് ഒഴുകിത്തുടങ്ങി.. വള്ളത്തിൽ പോയി ആമ്പൽ പറിക്കാൻ ഒന്നും നമ്മുടെ കോട്ടയം കാർക്ക് അത്ര ക്ഷമയില്ല .

വള്ളം എത്തുന്നതിനു മുൻപേ വെള്ളത്തിൽ ചാടി ഒരു പത്തമ്പത് എണ്ണം പറിച്ചെടുത്തു കോട്ടയത്തെ വിരുതന്മാർ. പുതുപ്പള്ളിയായ സ്വദേശിയായ ഒരു പിതാവ് കുടുംബ സമേതം അമ്പാട്ടുകടവിൽ എത്തിയത് തന്റെ വോക്‌സവാഗൺ കാറിൽ ആയിരുന്നു. ആമ്പൽ കണ്ട പാടെ കൂടെയുള്ള കുട്ടി കൃസൃതിക്കാരാണ് പിടിച്ച് നിൽക്കാൻ പറ്റിയില്ല. വെള്ളത്തിൽ ഇറങ്ങി ചെളിയിൽ പൂണ്ടു ഒരു ഇരുപതു എണ്ണം അവൻ അങ്ങ് പറിചെടുത്തു. ഡ്രസ്സ് ഉൾപ്പെടെ ഇട്ടു ആശാൻ ചെളിയിൽ ഇരുന്നങ്ങു പറിച്ചു. ചളിയുമായി കാറിൽ കയറാൻ വന്ന അവനെ കയറ്റില്ലെന്നായി പിതാവ്. പിന്നെ ആശാനേ ഒരു ഓട്ടോയിൽ കയറ്റി വീട്ടിൽ വിടേണ്ട ഗതികേട് വന്നു മാതാപിതാക്കൾക്ക്. ഇതൊക്കെ തന്നെയാണ് കോട്ടയം കാരന്റെ ആമ്പൽ ഭ്രമം.

ഒരു കാലത്തു ഫുൾ ജാർ സോഡാ കുടിച്ച് സെൽഫി എടുക്കുന്നതായിരുന്നു മലയാളിയുടെ സ്റ്റൈൽ. എന്നാൽ ഇപ്പോൾ ആമ്പൽ പറിച്ച് സെൽഫി എടുത്ത് ഫോട്ടോ പോസ്റ്റ് ചെയ്യുന്നതാണ് കോട്ടയംകാരുടെ സ്റ്റൈൽ. ആമ്പൽ പറിച്ച് സെൽഫി എടുക്കാൻ ഇവിടേയ്ക്ക് ഒഴുകിയെത്തുന്നത് പതിനായിരങ്ങൾ ആണ്.

കോട്ടയം പുതുപ്പള്ളിയിൽ നിന്നും പനച്ചിക്കാട് പോകുന്ന വഴി ഏകദേശം 5 കിലോമീറ്റർ സഞ്ചരിച്ചാൽ അമ്പാട്ടുകടവിൽ എത്താം.

കോട്ടയം ജില്ലയിൽ കുമരകത്തിന് സമീപത്താണ് മലരിക്കൽ സ്ഥിതി ചെയ്യുന്നത്. കോട്ടയം ഇല്ലിക്കൽ കവലയിൽ നിന്നും തിരുവാർപ്പ് റോഡിലൂടെ കാഞ്ഞിരം ബോട്ട് ജെട്ടി റോഡ് വഴി കാഞ്ഞിരം പാലം കയറി ഇറങ്ങിയാൽ മലരിക്കലിൽ എത്താം. വൈക്കത്തു നിന്നും കാഞ്ഞിരം ജംങ്ഷൻ വഴി മലരിക്കലിൽ എത്താം.

ആമ്പൽ ഫെസ്റ്റിലെ സെൽഫി കാഴ്ചകളിലൂടെ…


Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp