Main Menu

മാട്രിമോണിയൽ വെബ് സൈറ്റുകളിൽ രെജിസ്റ്റർ ചെയ്യുന്നവർ ഇത് വായിക്കുക !! ഏതൊക്കെയാണ് അംഗീകൃത മാട്രിമോണിയൽ വെബ്‌സൈറ്റ്? വിവാഹ വെബ്‌സൈറ്റുകളിൽ നടക്കുന്ന തട്ടിപ്പുകൾ എന്തൊക്കെ ?

തിരുവനന്തപുരം: വിവാഹാലോചനകൾ ഇപ്പോൾ മാട്രിമോണിയൽ വെബ്‌സൈറ്റുകളിലൂടെ നടത്തുന്നതാണ് ഇപ്പോഴത്തെ ട്രെൻഡ്. എന്നാൽ ഇക്കാലത്തു നിരവധി മാട്രിമോണിയൽ വെബ്‌സൈറ്റുകൾ ഇപ്പോൾ കടന്നു വന്നുകൊണ്ടിരിക്കുകയാണ്. നിലവിലുള്ള മാട്രിമോണിയൽ വെബ്‌സൈറ്റുകളുടെ പേരിൽ ചെറിയ മാറ്റം വരുത്തി നിരവധി വ്യാജന്മാരും ഇപ്പോൾ രംഗത്തുണ്ട്.

ഇത്തരം വ്യാജ വെബ്‌സൈറ്റുകളിൽ രെജിസ്റ്റർ ചെയ്‌താൽ നിങ്ങളുടെ ഫോട്ടോകൾ ഉൾപ്പെടെ ദുരുപയോഗം ചെയ്യുവാൻ സാധ്യത ഉണ്ട്. അതുകൊണ്ടു തന്നെ വിവാഹം മാട്രിമോണിയൽ വെബ്‌സൈറ്റുകളിൽ രെജിസ്റ്റർ ചെയ്യുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഇവിടെ പറയുന്നു. കേരളത്തിലെ മാട്രിമോണിയൽ വെബ്‌സൈറ്റുകളുടെ പേരിൽ പരസ്യം കാണിച്ച് ബന്ധൻ എന്ന വെബ്‌സൈറ്റ് ജനങ്ങളെ വഞ്ചിക്കുന്നതായി സംശയം ഉയർന്നിട്ടുണ്ട്. അംഗീകൃത വെബ്‌സൈറ്റുകളുടെ പേര് ടൈറ്റിൽ ആയി കൊടുത്തു ഇവർ പരസ്യം കൊടുക്കുന്നു. ക്ലിക്ക് ചെയ്‌താൽ ബന്ധൻ എന്ന വെബ്‌സൈറ്റിലേക്ക് നമ്മളെ കൂട്ടികൊണ്ടു പോകുകയും ചെയ്യും.

1 ) അംഗീകൃത വെബ്‌സൈറ്റുകൾ മിക്കതും www.websitename.matrimony.com എന്ന സ്‌റ്റെൻഷനിൽ ആയിരിക്കും അവസാനിക്കുന്നത്. ഉദാഹരണം: www.keralamatrimony.com, www.chavaramatrimony.com, www.mannamatrimony.com, www.christianmatrimony.com

2) ഗൂഗിളിൽ വെബ്‌സൈറ്റ് സെർച്ച് ചെയ്യുമ്പോൾ ആദ്യം കാണുന്ന ad ചിലപ്പോൾ മറ്റുള്ള വെബ്‌സൈറ്റുകൾ പരസ്യം കൊടുക്കുന്നതായിരിക്കാം. ad നു ശേഷമുള്ള വെബ്‌സൈറ്റിന്റെ യഥാർത്ഥ വിലാസം നോക്കി അതിൽ ക്ലിക്ക് ചെയ്യാം. വെബ്‌സൈറ്റുകളിൽ രെജിസ്റ്റർ ചെയ്യുമ്പോൾ വിശ്വാസ്യത ഉറപ്പു വരുത്തുവാൻ contact us എന്ന പേജിൽ കാണുന്ന നമ്പറിൽ വിളിച്ച് മലയാളികൾ ആണോ സംസാരിക്കുന്നതു എന്ന് ഉറപ്പു വരുത്താം.

3 ) ചങ്ങനാശേരി കേന്ദ്രമാക്കി ഒരു ഒരു പെന്തക്കോസ്ത് മാട്രിമോണിയൽ ശാഖാ പ്രവർത്തിക്കുന്നു എന്ന് അറിയുവാൻ കഴിയുന്നു. ഇവർക്ക് വെബ്‌സൈറ്റ് ഇല്ല. എസ എം എസ് വഴി വധൂ വരന്മാരുടെ വിവരങ്ങൾ ഇവർ മറ്റുള്ളവരിൽ എത്തിക്കുന്നു എന്ന് അവകാശപ്പെടുന്നുവെങ്കിലും ഇത് വലിയൊരു തട്ടിപ്പാണ് എന്ന് വിവരങ്ങൾ പുറത്ത് വന്നിരുന്നു. കേരളത്തിലെ ഒരു പ്രമുഖ വെബ്‌സൈറ്റിന്റെ പേരിന്റെ മറവിൽ ആണ് ഇവർ ഇത്തരം തട്ടിപ്പു നടത്തുന്നത്.

4) അംഗീകൃത മാട്രിമോണിയൽ സർവീസ് നൽകുന്നവർക്ക് ഒരു വെബ്സൈറ്റ് ഉണ്ടായിരിക്കും എന്ന വസ്തുത ഓർക്കുക. അതോടൊപ്പം തന്നെ www.websitename.matrimony.com എന്ന എക്സറ്റൻഷനിൽ ആയിരിക്കും അവരുടെ ഡൊമൈൻ നെയിം അവസാനിക്കുന്നത്.

കേരളത്തിലെ അംഗീകൃത മാട്രിമോണിയൽ വെബ്‌സൈറ്റുകളുടെ ലിസ്റ്റ് താഴെ കൊടുക്കുന്നു.

1 ) www.keralamatrimony.com

2) www.chavaramatrimony.com

3) www.mannamatrimony.com

4) www.christianmatrimony.com

4) www.ezhavamatrimony.com

5) www.nairmatrimony.com

6) www.muslimmatrimony.com

7) www.m4marry.com

8) www.kalyanmatrimony.com

9) www.communitymatrimony.com

Facebook Comments


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ കേരള ധ്വനി പത്രത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനങ്ങൾ ദയവായി ഒഴിവാക്കുക - എഡിറ്റർ

Share Via WhatsApp